'പണി കിട്ടുമോ' അതോ സംരക്ഷിക്കുമോ? വിവാദത്തിനിടെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ എ.കെ.ജി സെൻററിൽ
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം ഫിഷറീസ് വകുപ്പിനെതിരെ കുരുക്കുമുറുക്കുന്നതിനിടെ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സി.പി.എം നേതൃത്വത്തെ കണ്ടു. ബുധനാഴ്ച എ.കെ.ജി സെൻററിൽ എത്തി കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള അടക്കമുള്ള നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
ഒരു ഉദ്യോഗസ്ഥെൻറ നടപടിമൂലം താനും ഫിഷറീസ് വകുപ്പും സർക്കാറും അകപ്പെട്ട വിവാദത്തിലടക്കം തെൻറ ഭാഗം അവർ വിശദീകരിച്ചു. ലത്തീൻ കത്തോലിക്ക സഭയും മത്സ്യത്തൊഴിലാളി സംഘടനകളും പ്രതിഷേധരംഗത്ത് സജീവമാകുമെന്നിരിക്കെ രാഷ്ട്രീയ പ്രതിരോധത്തിലേക്ക് സി.പി.എം നീങ്ങുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ കൂടിക്കാഴ്ച നടന്നത്.
മന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിെൻറ ആവശ്യം. കെ.എസ്.െഎ.എൻ.സി എം.ഡി എൻ. പ്രശാന്തിെനതിരെ നടപടി വേണെമന്ന ആവശ്യവും പാർട്ടി നേതൃത്വത്തിെൻറ മുന്നിൽ മന്ത്രി ഉന്നയിെച്ചന്ന് സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.