ദുരിത ബാധിതർക്കുള്ള അടിയന്തര സഹായം 25,000 ആക്കണം - എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: പ്രളയ ദുരിത ബാധിതർക്കുള്ള അടിയന്തിര സഹായം 25000 രൂപയാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. വീട് തകർന്നവർക്കുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷം ആയി വർധിപ്പിക്കണം. സ്ഥലം നഷ്ടപ്പെടവർക്ക് സർക്കാർ തന്നെ സ്ഥലം കണ്ടെത്തി നൽകുകയും വേണം. അഞ്ചു ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിതള്ളണമെന്നും കർഷകർക്ക് പലിശ രഹിത വായ്പ നൽകണമെന്നും ഹസൻ പറഞ്ഞു.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തത്തിന് തുല്യമായി പ്രഖ്യാപിക്കണം. രക്ഷാപ്രവർത്തന ഏകാപനത്തിലുണ്ടായ പാളിച്ച ദുരിതാശ്വാസത്തിലുണ്ടാകരുത്. വീടുകൾ വൃത്തിയാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ധന സഹായം നൽകണം. ദുരന്തനിവാരണ വിഭാഗത്തിൽ മത്സ്യതൊഴിലാളികളുടെ സേന രൂപീകരിക്കണം. പാർട്ടി കൊടിയുമായി വന്ന് ദുരിതാശ്വാസ സാമഗ്രികൾ തട്ടികൊണ്ടു പോകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് മുഖ്യമന്ത്രി തന്നെ ഇടപെട്ട് അവസാനിപ്പിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു.
മന്ത്രി കെ. രാജു വിദേശത്ത് പോയത് നല്ല മഴയുള്ള ദിവസമായിരുന്നു. രാജുവിനെ എന്ത് ചെയ്യണമെന്ന് മുഖ്യമന്തിയും സി.പി.ഐ യും തീരുമാനിക്കട്ടെയെന്നും ഹസൻ പറഞ്ഞു. മുൻകരുതലെടുക്കാതെ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്നു വിട്ടു. ഇതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടണെമന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.