തൊഴിലാളികൾക്ക് ഇരുട്ടടി; ഇ.എസ്.െഎ ആനുകൂല്യത്തിന് പുതിയ നിബന്ധന
text_fieldsതിരുവനന്തപുരം: ഇ.എസ്.െഎ പദ്ധതിയിൽ അംഗങ്ങൾക്ക് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ ചികിത്സാ ആനുകൂല്യം നൽകുന്നതിന് കേന്ദ്രം ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ തൊഴിലാളികൾക്ക് ഇരുട്ടടിയാകുന്നു. രോഗം നിർണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ടു വർഷത്തിൽ 178 ഹാജർ പൂർത്തിയാക്കുന്നവർക്കേ ആനുകൂല്യം നൽകേണ്ടതുള്ളൂവെന്നാണ് പുതിയ നിർേദശം. രണ്ടു വർഷമെന്നത് ആറു മാസം വീതമുള്ള നാല് പങ്കാളിത്ത സമയപരിധികൾ (കോൺട്രിബ്യൂട്ടറി പീരിയഡ്) ഉൾപ്പെടുന്നതാണ്.
ഇതിൽ രണ്ട് പങ്കാളിത്ത സമയപരിധികളിൽ 178 െൻറ നേർ പകുതിയോളം ഹാജരുണ്ടാകണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
കശുവണ്ടി പോലുള്ള സീസൺ വ്യവസായ മേഖലകളിൽ പണിയെടുക്കുന്നവരെ പുതിയ തീരുമാനം പ്രതികൂലമായി ബാധിക്കും. ഫാക്ടറി അടച്ചിടലോ തൊഴിൽദിനങ്ങളുടെ കുറേവാ സംഭവിച്ചാൽ ചികിത്സ നിഷേധിക്കപ്പെടും. കേരളത്തിൽ ഇ.എസ്.െഎ പരിരക്ഷയുള്ള എട്ടുലക്ഷം തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കുക.
ചികിത്സാ ആനുകൂല്യത്തിനുള്ള ഹാജറിനായി പരിഗണിക്കുന്ന രണ്ടു വർഷം ശാരീരികവൈഷമ്യങ്ങൾ കാരണം തൊഴിലാളിക്ക് ജോലിക്കെത്താൻ കഴിയണമെന്നില്ല. ഇതൊന്നും ഇ.എസ്.െഎ കോർപറേഷൻ പരിഗണിക്കുന്നില്ല. ഇ.എസ്.െഎയുടെ കീഴിലെ സൂപ്പർ സ്െപഷാലിറ്റി ആശുപത്രികൾക്ക് പുറമേ ഇ.എസ്.െഎ എംപാനൽ ചെയ്തിട്ടുള്ള സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഹാജർ എണ്ണത്തിെൻറ പേരിൽ തൊഴിലാളികൾക്ക് നേരെ വാതിലടയ്ക്കുകയാണ്.
തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് തൊഴിൽ മന്ത്രി ടി. പി. രാമകൃഷ്ണൻ കേന്ദ്രത്തിന് കത്തയച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ല. സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനാണ് പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.