ജീവനക്കാരുടെ സ്വത്ത് വിവരം ഇനി സർവിസ് ബുക്കിൽ നിർബന്ധം
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ സർവിസ് ബുക്കിൽ ഉൾപ്പെട ുത്തൽ വ്യവസ്ഥ ചെയ്ത് സർക്കാർ വിജ്ഞാപനമിറങ്ങി. ജോലിയിൽ പ്രവേശിക്കുന്നഘട്ടത്തി ൽ ജീവനക്കാരെൻറ സ്ഥാവരജംഗമ വസ്തുക്കളുടെ പൂർണവിവരമാണ് സർവിസിൽ ബുക്കിൽ രേ ഖപ്പെടുത്തുക. 2016 നവംബർ 15ന് ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവുണ്ടായിരുന്നു. എന്നാൽ, വ ്യവസ്ഥകൾ നിയമപരമായി കർശനമാക്കുന്നതിന് 1960 ലെ കേരള ഗവ. സർവൻറ്സ് കോണ്ടക്ട ് റൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കുകയായിരുന്നു.
നേരത്തേതന്നെ എല്ലാ വർഷവ ും ജീവനക്കാരുടെ സ്വത്ത് വിവരങ്ങൾ സീൽ ചെയ്ത കവറിൽ വാങ്ങാറുണ്ട്. എല്ലാ വർഷവും ജനുവരി അഞ്ചിനകം വാങ്ങി 15നകം മേലധികാരിയുടെ ഒാഫിസിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവ സീൽ ചെയ്തനിലയിൽതന്നെ സൂക്ഷിക്കും. പരാതികളോ അഴിമതി ആരോപണങ്ങളോ ഉണ്ടെങ്കിൽ മാത്രം ഇവ പൊട്ടിച്ച് പരിശോധിക്കും. നാലോ അഞ്ചോ വർഷം കഴിയുേമ്പാൾ സൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇവ പലയിടങ്ങളിലും നീക്കം ചെയ്യുകയാണ് പതിവ്.
നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിെൻറ ഭാഗമായി സ്വത്ത് വിവരങ്ങൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്തുതന്നെ സർവിസ് ബുക്കിൽ രേഖപ്പെടുത്തണമെന്ന് 2016ൽ ഉത്തരവിറങ്ങിയെങ്കിലും പല ഒാഫിസുകളിലും പ്രാവർത്തികമാക്കിയിരുന്നില്ല. ചട്ടഭേദഗതിവരുത്തി വിജ്ഞാപനമിറങ്ങിയതോടെ സാമ്പത്തിക വിവരങ്ങൾ സർവിസ് ബുക്കിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാകും.
വിവരങ്ങൾ നൽകുന്നതിന് പ്രത്യേക േഫാറവും തയാറാക്കിയിട്ടുണ്ട്. സ്വന്തം പേരിലുള്ളത്, ഭാര്യ/ഭർത്താവിെൻറ പേരിലുള്ളത്, മക്കളുടെ പേരിലുള്ളത്, എന്നിങ്ങനെ പ്രത്യേകമായാണ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം കുടുംബാംഗങ്ങളുടെ ജോലിയും വരുമാനവും ആരാഞ്ഞിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകണം.
ആസ്തി ഭൂമിയാണെങ്കിൽ, ഭൂമിയുടെ സ്വഭാവം (കര, വയൽ, തോട്ടം), ഭൂമിയുടെ വില, സർവേ നമ്പർ, വില്ലേജ് എന്നിവയും കെട്ടിടമാണെങ്കിൽ സർവേ നമ്പർ ഉൾപ്പെടെ കെട്ടിടത്തിെൻറ വിലയും വസ്തുവിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി ആരോപണങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായാൽ എത്ര വർഷം കഴിഞ്ഞും ജീവനക്കാരെൻറ ആസ്തിവിവരം പരിശോധിച്ച് നിജസ്ഥിതി അറിയാൻ കഴിയുമെന്നതാണ് പുതിയ ചട്ടഭേദഗതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.