വോട്ട് ചെയ്യാൻ ശമ്പളത്തോടെ അവധി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്ന എല്ലാ തൊഴിലാ ളികള്‍ക്കും അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ സമ്മതിദാനം വിനിയോഗിക്കുന്നതിന് കേര ള ഷോപ്സ് ആൻഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ലേബര്‍ കമീഷണര്‍ ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു.
ജനപ്രാതിനിധ്യനിയമം 1951ലെ വകുപ്പ് 135 (ബി) ഉത്തരവുപ്രകാരം ലോക്സഭ തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 23ന് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഉത്തരവ്. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന ദിവസവേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഉത്തരവ് ബാധകമാണെന്ന് ലേബര്‍ കമീഷണര്‍ സി.വി. സജന് അറിയിച്ചു.
സമ്മതിദാനം വിനിയോഗിക്കുന്നതിനുവേണ്ടി അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേദിവസത്തിലെ ശമ്പളം/വേതനം തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ ലേബര്‍ കമീഷണര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.