പെൻഷൻ പ്രായം കൂട്ടൽ: സർക്കാർ തീരുമാനമെടുക്കണം -കാനം
text_fieldsഅടൂർ: പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എൽ.ഡി.എഫ് വാഗ്ദാനമായിരുന്നു ഇതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോയൻറ് കൗൺസിൽ 41ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസൗഹാർദ സിവിൽ സർവിസ് ഉണ്ടാകേണ്ടത് ആവശ്യമാണ്. കാസർകോട് ജില്ലയിൽ സ്വാധീനമുള്ളവർക്ക് ജോലി ചെയ്യേണ്ട എന്ന സ്ഥിതിയാണ്.
ഇ.എസ്.ഐ പോലും സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര നീക്കം. ഈ സാഹചര്യത്തിൽ സാമൂഹിക സുരക്ഷയിൽ ഉറച്ചുനിന്ന് പ്രവർത്തിക്കാൻ എൽ.ഡി.എഫ് സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം. 31 ശതമാനം വോട്ട് ലഭിച്ചവരാണ് 69 ശതമാനം ജനങ്ങളെ ഭരിക്കുന്നത്. ഈ 69 ശതമാനത്തെ ഒന്നിപ്പിച്ച് ബദൽ സംവിധാനം രൂപവത്കരിക്കേണ്ടത് ജനപക്ഷത്ത് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളാണ്. ജനങ്ങളുടെ ഐക്യം വളരുമ്പോൾ അവരെ വർഗീയമായും ജാതീയമായും ഭിന്നിപ്പിക്കുന്ന രീതി ബ്രിട്ടീഷ് കാലം മുതലുള്ളതാണ്. മൂലധന സംരക്ഷിത സർക്കാർ അല്ല ജനസൗഹാർദ സർക്കാറാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.