ആലപ്പുഴ തീരത്തടിഞ്ഞ ബാർജിലെ ജീവനക്കാരെ രക്ഷപ്പെടുത്തി
text_fieldsഅമ്പലപ്പുഴ: നീർക്കുന്നം കടപ്പുറത്ത് തിങ്കളാഴ്ച രാവിെല അടിഞ്ഞ ബാർജിൽ കുടുങ്ങിയ രണ്ട് ജീവനക്കാരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് കൊച്ചിയിൽ നിന്നെത്തിയ നാവിക സേനയുടെ ഹെലികോപ്ടറിൽ ഇന്തോനേഷ്യൻ സ്വദേശികളെ രക്ഷപ്പെടുത്തിയത്. ഇവരെ പിന്നീട് എമിഗ്രേഷൻ പരിശോധനക്കായി കൊച്ചിയിലേക്ക് കൊണ്ടു പോയി.
മലേഷ്യയിൽ നിർമിച്ച കൂറ്റൻ മത്സ്യബന്ധനബോട്ടും സ്പീഡ് ലാൻഡും കാരിയർ ബോട്ടും കയറ്റി അബൂദബിയിലേക്ക് പോകുന്നതിനിടെ നിയന്ത്രണം തെറ്റിയാണ് നീർക്കുന്നത്ത് എത്തിയത്. കപ്പലുമായി ബാർജ് ബന്ധിപ്പിച്ച വടം പൊട്ടിയതാണ് അപകട കാരണം. പുറംകടലിൽ ഒഴുകി നടന്ന ബാർജ് മണിക്കൂറുകൾക്കു ശേഷം നീർക്കുന്നം തീരത്ത് എത്തുകയായിരുന്നു.
കപ്പലിൽ ഏഴു ജീവനക്കാരുമായി പുറംകടലിലാണ്. ചരക്കു കപ്പൽ വിഭാഗത്തിൽ ഉൾപ്പെടുന്ന ഇതിന് 1246 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. ഈ മാസം 21ന് അബൂദബിയിലെത്തേണ്ടതായിരുന്നു ബാർജ്. കടൽ ഭിത്തിയോട് ചേർന്നുകിടക്കുന്ന ബാർജ് കൊണ്ടു പോകാനുള്ള ശ്രമം കപ്പൽ കമ്പനി അധികൃതർ ആരംഭിച്ചിട്ടുണ്ടെങ്കിലും ശക്തമായ കടലാക്രമണം തടസ്സമായിട്ടുണ്ട്. കൊല്ലത്തു നിന്നോ കൊച്ചിയിൽ നിന്നോ കപ്പലെത്തിച്ച് ബാർജ് നീക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇന്നോ നാളെയോ ഇത് എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ബാർജ് കാണാനായി അന്യജില്ലയിൽനിന്ന് പോലും ഇന്നലെയും ആയിരക്കണക്കിന് പേരാണ് എത്തിയത്. അമ്പലപ്പുഴ പൊലീസും തോട്ടപ്പള്ളി തീരദേശ പൊലീസും സ്ഥലത്ത് കാവലുണ്ട്. ഇന്നലെ രാവിലെ കൊച്ചിയിൽ നിന്ന് ഷിപ്പിങ് വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്.
പുലര്‍ച്ച വാടക്കല്തീരത്ത് മത്സ്യത്തൊഴിലാളികളാണ് തീരത്തുനിന്ന് അകലെ ബാർജ് ഒഴുകിയെത്തുന്നത് കണ്ടത്. ശക്തമായ കാറ്റില്‍ അമ്പലപ്പുഴ പടിഞ്ഞാറ് കടലില്‍ കണ്ട ബാർജ്മണിക്കൂറുകള്ക്കുള്ളില് നീര്‍ക്കുന്നം തീരത്തെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തോട്ടപ്പള്ളിയില്‍നിന്ന് കോസ്റ്റൽ പൊലീസും അമ്പലപ്പുഴ പൊലീസും സ്ഥലത്തെത്തി. കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരെ വിവരമറിയിച്ചു. ബാർജിലുണ്ടായിരുന്ന കൂറ്റന്ബോട്ടില് അല്‍ഫത്താന്‍- 10 അബൂദബി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.