വൈദ്യുതി കമ്പികളിൽ ജീവൻ പണയംവെച്ച് ജീവനക്കാർ
text_fieldsഅമ്പലത്തറ: വൈദ്യുതി പോസ്റ്റുകളില്‍ പണിയെടുക്കുന്ന ലൈന്മാന്മാര്ക്ക് സുരക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്നതിെൻറ പ്രാധാന്യം ഓര്‍മിപ്പിച്ച് ഒരു ദേശീയ ലൈന്മാന് ദിനം കൂടി (ഏപ്രില്‍ 18) കടന്നുപോയി. ഇന്നും, ഒരുവിധ സുരക്ഷ സംവിധാനങ്ങളും ഇല്ലാതെ ഒമ്പതിനായിരത്തോളം ലൈന്മാന്മാരാണ് ജീവൻ പണയം െവച്ച് പണിയെടുക്കുന്നത്.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതി വിതരണ മേഖലയില്‍ കൂടുതല്‍ തകരാറുകള്‍ ഉണ്ടായിെക്കാണ്ടിരിക്കുന്ന അവസ്ഥയുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ രാത്രിയോ പകലെന്നോ മഴയെന്നോ നോക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ചുമതലയുള്ളവർക്ക് ഏണി മാത്രമാണ് ആെകയുള്ള ഉപകരണം. പോസ്റ്റുകളില്‍ തളപ്പ് കെട്ടി കയറേണ്ടി വരുന്നെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നതിന് ശേഷമാണ് ഏണിയെങ്കിലും നല്കിയതുതന്നെ. മറ്റ് ആധുനിക സുരക്ഷാ ഉപകരങ്ങളില്ല.
വീടുകളിലെ സര്‍വിസ് വയറില്‍ കറണ്ട് പോയാല്‍ സര്‍വിസ് വയർ കീറിമുറിച്ച് നോക്കിയാണ് കുഴപ്പം കണ്ടുപിടിക്കുന്നത്. ഇതിന് നൂതന സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യം ഉയര്‍ന്നുവെങ്കിലും ആരും മുഖവിലക്കെടുത്തിട്ടില്ല. ലൈന്മാന്മാര്ക്ക് കോവിഡ് വാക്സിന് നല്കുന്നതില് പോലും അധികൃതര്‍ മുന്‍ഗണന നല്‍കിയിെല്ലന്ന് അവർ ആരോപിക്കുന്നു.
കെ.എസ്.ഇ.ബിയില്‍ ജോലിക്കിടെ ജീവന് നഷ്ടപ്പെടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും കൂടുതലായി ലൈന്‍മാന്‍മാർക്കാണ്. എന്നിട്ടും പ്രമോഷനില്ല. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ആക്ട്പ്രകാരം അർഹരായ ലൈന്മാന്മാന്ക്ക് മാത്രം പ്രമോഷന് നല്കിയാല് മതിയെന്നാണ് തീരുമാനം. ഇത് മിക്കവർക്കും തിരിച്ചടിയാണ്. പലരും 13 വര്‍ഷം വരെ പിന്നിട്ടവരാണ്. ഇതിന് പുറമേ സബ്ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് സ്വതന്ത്ര ചുമതലയുള്ള സുരക്ഷ ഓഫിസര്‍മാരെ നിയമിക്കണമെന്ന സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദേശം നടപ്പാക്കാനായിട്ടില്ല.
നിലവില്‍ വൈദ്യുതി വിതരണത്തിെൻറ ചുമതല വഹിക്കുന്ന എക്സിക്യൂട്ടിവ് എൻജിനീയര്‍മാര്‍ മേഖലതല സുരക്ഷ കമീഷണറും അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയര്‍മാര്‍ സബ് ഡിവിഷന് തലത്തിലെ സുരക്ഷ ഓഫിസറുമാണ്. സ്വന്തം ജോലികള്‍ തന്നെ നിര്‍വഹിക്കാന്‍ സമയമില്ലാത്ത ഇവര്‍ക്ക് സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തലിെൻറ ചുമതലകൂടി നല്‍കിയിരിക്കുന്നത് പ്രായോഗികമെല്ലന്ന് നേരത്തെ തന്ന വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് മുഖവിലെക്കടുക്കാന് അധികൃതകര്‍ തയാറാകാതെ വന്നതോടെ സ്വതന്ത്ര ചുമതലയുള്ള സുരക്ഷ ഓഫിസര്‍മാരെ നിയോഗിക്കണമെന്ന നിര്‍ദേശം പ്രഖ്യപനത്തിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.