Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 8:12 PM IST Updated On
date_range 25 Jun 2021 8:12 PM ISTസർക്കാർ സ്കൂൾ ജീവനക്കാർ മക്കളെ സർക്കാർ വിദ്യാലയങ്ങളിൽ പഠിപ്പിച്ച് മാതൃക കാട്ടണം -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ അധ്യാപകരും അനധ്യാപകരും അവരുടെ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിൽതന്നെ പഠിപ്പിച്ച് മാതൃക കാട്ടണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനായി ആര്യ സെൻട്രൽ സ്കൂൾ 1988-2002 അലുമ്നി ബാച്ച് സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരേണാദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽതന്നെ ഉന്നത വിജയം കരസ്ഥമാക്കാൻ കേരളത്തിലെ കുട്ടികളെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ വകുപ്പിെൻറ ലക്ഷ്യം. ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ആകർഷണീയമാകുന്ന തരത്തിൽ ക്രമീകരിക്കണം. കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാമൂഹിക-സാംസ്കാരിക സംഘടനകളും എൻ.ജി.ഒകളും ഇടപെടണമെന്നും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story