എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിൽ വൻ കുറവ്
text_fieldsതിരുവനന്തപുരം: ഉയർന്ന വിദ്യാഭ്യാസ യോഗ്യത കരസ്ഥമാക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുേമ്പാഴും സംസ്ഥാനത്ത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനങ്ങൾ കുറയുന്നതായി കണക്കുകൾ. 2012ൽ 12,643 നിയമനങ്ങൾ നടന്നെങ്കിൽ 2016ൽ 10,212ലേക്കും 2017ൽ (നവംബർ) 8600ലേക്കും താഴ്ന്നതായാണ് തൊഴിൽ വകുപ്പിെൻറ കണക്കുകൾ വ്യക്തമാക്കുന്നത്. താൽക്കാലിക ഒഴിവുകൾ വൻ തോതിൽ ദിവസവേതന-കരാർ വ്യവസ്ഥയിൽ നികത്തുന്നതാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. കൂടാതെ, നല്ലൊരു ശതമാനം ഒഴിവുകൾ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയുമാണ്. എംപ്ലോയ്മെൻറ് ഡയറക്ടറേറ്റിെൻറ കണക്കു പ്രകാരം പ്രഫഷനൽ യോഗ്യതയുള്ളവരടക്കം 37.17 ലക്ഷം തൊഴിലന്വേഷകർ സംസ്ഥാനത്തുള്ളപ്പോഴാണിത്. ഇവരിൽ കൂടുതൽ സ്ത്രീകളാണ്.
12 വർഷത്തെ കണക്കെടുത്താൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി കൂടുതൽ നിയമനം നടന്നത് 2008ലാണ്. 18,099 പേർക്കാണ് ഇൗ കാലയളവിൽ നിയമനം നൽകിയത്. തൊഴിൽ കാത്തിരിക്കുന്നവരിൽ 1.77 ലക്ഷം പേർ എൻജിനീയറിങ് അടക്കം പ്രഫഷനൽ ബിരുദമുള്ളവരാണ്. 2017 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം 1,93,071 പേർക്ക് 24 കോടി രൂപയാണ് സർക്കാർ തൊഴിലില്ലായ്മ േവതനമായി വിതരണം ചെയ്തത്. 120 രൂപയാണ് ഇപ്പോൾ പ്രതിമാസ വേതനം. തൊഴിൽ പരിശീലനം നൽകി യുവാക്കളെ സജ്ജമാക്കാൻ സർക്കാർ ഉൗന്നൽ നൽകുന്നുണ്ടെങ്കിലും അതിനനുസരിച്ച് തൊഴിലവസരങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടുന്നില്ല എന്നാണ് കണക്കുകൾ അടിവരയിടുന്നത്.
കേരളത്തിലെ തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ ഇരട്ടിയോളമുണ്ടെന്ന് സംസ്ഥാന സർക്കാറിെൻറ സാമ്പത്തികാവലോകന റിേപ്പാർട്ടും സാക്ഷ്യപ്പെടുത്തുന്നു.കേരളത്തിലെ ആകെ ജനസംഖ്യയുടെ 23 ശതമാനം വരുന്ന യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് െമാത്തം ജനവിഭാഗത്തിെൻറ തൊഴിലില്ലായ്മ നിരക്കിനെക്കാൾ കൂടുതലാണ്. ഗ്രാമപ്രദേശങ്ങളിൽ 21.7 ശതമാനവും നഗരപ്രദേശങ്ങളിൽ 18 ശതമാനവുമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.