ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് തൊഴിൽ കണ്ടെത്താൻ പദ്ധതി
text_fieldsതിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് തൊഴിൽ കണ്ടെത്തി നൽകാൻ സർക്കാർ പദ്ധതി. കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചാണിത്. ഗുണഭോക്തൃ കുടുംബങ്ങളിലെ 18 വയസ്സ് മുതലുള്ള കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് തൊഴിൽ പരിശീലനവും പരിചയവും നൽകി 2026ന് മുമ്പ് ജോലി കണ്ടെത്തി നൽകുമെന്നാണ് പദ്ധതി മാർഗരേഖയിലെ വാഗ്ദാനം.
ആദ്യഘട്ടത്തിൽ തൊഴിൽ അന്വേഷകരെ കണ്ടെത്തി നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യിപ്പിക്കും. തുടർന്ന് തൊഴിൽദാതാക്കൾ നൽകുന്ന അവസരങ്ങൾ കൂടാതെ ഫ്രീലാൻസ്/ ഗിഗ് ജോലികൾ, വർക് ഫ്രം ഹോം/വർക് നിയർ ഹോം ജോലി, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിൽ അവസരങ്ങൾ എന്നിവ കണ്ടെത്തി നൽകും.
ജില്ല തലത്തിൽ പ്രത്യേക തൊഴിൽമേളകളും നടത്തും. പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്ക്, ജില്ല പഞ്ചായത്ത് തലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതികൾ രൂപവത്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.