തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി: കരട് ചട്ടങ്ങള്‍ തയാറാകുന്നു -മന്ത്രി
text_fieldsതിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി രൂപവത്കരിച്ചുകഴിഞ്ഞതായും കരട് ചട്ടങ്ങള്‍ തയാറാക്കി വരികയാണെന്നും മന്ത്രി എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഇക്കൊല്ലം ആറു കോടി തൊഴില്‍ ദിനങ്ങള്‍ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അത് 10.32 കോടിയാക്കി മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും പി.എസ്. സുപാലിന്‍റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.
പുതിയ മാനദണ്ഡപ്രകാരം ഒരു ഗ്രാമപഞ്ചായത്തില്‍ 20 പ്രവൃത്തികള്‍ നിലവിലുണ്ടെങ്കില്‍ പുതിയ ഒരു പദ്ധതിക്ക് പ്രോഗ്രാം കോഓഡിനേറ്ററുടെ അനുമതി ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പഞ്ചായത്തുകളില്‍ ജനസംഖ്യ കൂടുതലായതിനാൽ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. തൊഴില്‍ നല്‍കിയില്ലെങ്കില്‍ നിയമപ്രകാരം തൊഴിലില്ലായ്മ വേതനം നല്‍കണം. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.