'തൊഴിലുഴപ്പ്' അവസാനിപ്പിക്കും; തൊഴിലുറപ്പ് പദ്ധതി കുറ്റമറ്റതാക്കാൻ നീക്കം
text_fieldsകണ്ണൂർ: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ക്രിയാത്മകമാക്കാനും കൂടുതൽ കുറ്റമറ്റതാക്കാനും നീക്കം. പ്രതിവർഷം കോടിക്കണക്കിന് രൂപ വിനിയോഗിക്കുന്ന മേഖലയിൽനിന്ന് പര്യാപ്തമായ ഫലം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇതിെൻറ ഭാഗമായാണ് വ്യത്യസ്ത സർക്കാർ വകുപ്പുകളുമായി കൂടിചേർന്ന് കൂടുതൽ ആസ്തി വികസന മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകൾ ഉപയോഗിക്കുക.
കഴിഞ്ഞ സാമ്പത്തിക വർഷം അവിദഗ്ധ തൊഴിലിനുള്ള വേതനം ഇനത്തിൽ 3000 കോടിയോളം രൂപ അടക്കം ആകെ 4141.1 കോടി രൂപയുടെ പ്രവർത്തനമാണ് സംസ്ഥാനത്ത് തൊഴിലുറപ്പു പദ്ധതിയിലൂടെ നടപ്പിലാക്കിയത്. എന്നാൽ, ഇത്രയും തുകക്ക് ആനുപാതികമായ ഫലം ലഭിച്ചില്ലെന്ന അവലോകനത്തിനു ശേഷമാണ് പദ്ധതിയുടെ സാധ്യതകൾ വിപുലീകരിക്കാൻ ധാരണയായത്.
നിലവിൽ ശുചീകരണം, അടിക്കാടുവെട്ടൽ തുടങ്ങിയവ പോലുള്ള പ്രാഥമിക പ്രവൃത്തികളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ പ്രധാനമായും ഏർപ്പെടുന്നത്. ഇനിമുതൽ കൃഷി, ജലസേചനം, മൃഗസംരക്ഷണം, ക്ഷീരവികസനം, പട്ടികജാതി -പട്ടിക വർഗ വികസനം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് വികസന പ്രവർത്തനങ്ങൾക്ക് തൊഴിലാളികളുടെ സേവനം ഉപയോഗിക്കും.
വിവിധ വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങളിലും ഇനി തൊഴിലാളികളുടെ സേവനം ലഭ്യമാക്കും. എന്നാൽ, തൊഴിലാളികൾക്ക് ലഭ്യമാകേണ്ട സാങ്കേതിക സഹായവും പരിശീലനവും നൽകേണ്ടത് അതത് വകുപ്പുകളുടെ ചുമതലയായിരിക്കും.
തൊഴിലുറപ്പു പദ്ധതിയിൽ തരിശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കുന്നതിന് ഭൂവികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കും. തരിശുഭൂമി കണ്ടെത്തുന്നതിനും കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്ത്, വളം എന്നിവയും സാങ്കേതിക സഹായവും കൃഷി വകുപ്പിെൻറ സഹായത്തിലൂടെ ലഭ്യമാക്കും. ജലസേചന വകുപ്പിെൻറ സാങ്കേതിക സഹായത്തോടെ പുതിയ കനാലുകളുടെയും കാർഷിക കുളങ്ങളുടെയും ജലസേചന കിണറുകളുടെയും നിർമാണം, നിലവിലുള്ള കനാലുകളുടെ പുനരുദ്ധാരണം എന്നിവയും ഏറ്റെടുക്കും.
പ്രകൃതി വിഭവ പരിപാലനം, നീർത്തട വികസനം, വൃക്ഷവത്കരണ പ്രവൃത്തികൾ, മഴക്കുഴികൾ ജൈവവേലി, തടയണകൾ, നീർച്ചാലുകളുടെ വശങ്ങൾ സംരക്ഷിക്കൽ മുതലായ പ്രവർത്തനങ്ങളും തൊഴിലുറപ്പിലൂടെ സാധ്യമാക്കും.
വനിത ശിശുക്ഷേമ വകുപ്പുമായി ചേർന്ന് അംഗൻവാടികളുടെ നിർമാണം, ന്യൂട്രി ഗാർഡൻ നിർമാണം, അംഗൻവാടി ടോയ്ലറ്റ് നിർമാണം തുടങ്ങിയ പദ്ധതികളും ഏറ്റെടുക്കും
സർക്കാർ സ്കൂളുകൾക്ക് ചുറ്റുമതിൽ, പാചകപ്പുര, ഭക്ഷണശാല, കളിസ്ഥലം, മഴവെള്ള സംഭരണി, ഫലവൃക്ഷ തോട്ടം എന്നിവ നിർമിക്കലും ആലോചനയുണ്ട്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ വിദ്യാലയങ്ങൾ കണ്ടെത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വേണം.
ഓരോ വകുപ്പില്‍ നിന്നും തൊഴിലുറപ്പ് പദ്ധതിയിലേക്ക് അടിയന്തരമായി ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വകുപ്പ് മേധാവികള്‍ അറിയിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.