Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പ് സംസ്ഥാന...

തൊഴിലുറപ്പ് സംസ്ഥാന മിഷൻ; കരാർ ജീവനക്കാർക്ക് സ്ഥലംമാറ്റം

text_fields
bookmark_border
തൊഴിലുറപ്പ് സംസ്ഥാന മിഷൻ;  കരാർ ജീവനക്കാർക്ക് സ്ഥലംമാറ്റം
cancel

കോ​ഴി​ക്കോ​ട്: ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ൽ​കി​യ​വ​ർ​ക്ക് സ്ഥ​ലം​മാ​റ്റം ന​ൽ​കാ​നു​ള്ള തൊ​ഴി​ലു​റ​പ്പ് സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് വി​വാ​ദ​മാ​കു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള ജി​ല്ല എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് സ്ഥ​ല​മാ​റ്റം ന​ൽ​കാ​നു​ള്ള ഉ​ത്ത​ര​വ് തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള​താ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ല്ല, ജോ​ലി ചെ​യ്ത കാ​ല​യ​ള​വ്, സ്ഥ​ലം മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ല (മൂ​ന്ന് ജി​ല്ല​ക​ളി​ലേ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാ​വു​ന്ന​താ​ണ്) എ​ന്നി​വ ന​ൽ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഒ​ക്ടോ​ബ​ർ 20ന് ​മു​മ്പ് സം​സ്ഥാ​ന മി​ഷ​ന് ഓ​പ്ഷ​ൻ ന​ൽ​കാ​ത്ത പ​ക്ഷം മ​റ്റ് ഒ​ഴി​വു​ള്ള ജി​ല്ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​ന് സ​ന്ന​ദ്ധ​മാ​ണെ​ന്ന് ക​രു​തു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

2005ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​രം​ഭി​ച്ച​തു മു​ത​ൽ നാ​മ​മാ​ത്ര​മാ​യ കൂ​ലി​ക്ക് ഗ്രാ​മ/​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജി​ല്ല ഓ​ഫി​സു​ക​ളി​ലും സം​സ്ഥാ​ന ഓ​ഫി​സി​ലും ജോ​ലി ചെ​യ്യു​ന്ന എ​ൻ​ജി​നീ​യ​ർ, ജി​ല്ല ഐ.​ടി പേ​ഴ്സ​ൻ, അ​ക്കൗ​ണ്ട​ൻ​റ് കം ​ഐ.​ടി അ​സി​സ്റ്റ​ൻ​റ്, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ, അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന 6000ത്തോ​ളം ജീ​വ​ന​ക്കാ​രും പു​തി​യ ഉ​ത്ത​ര​വോ​ടെ സ്ഥ​ലം​മാ​റ്റ ഭീ​ഷ​ണി​യു​ടെ ആ​ശ​ങ്ക​യി​ലാ​യി.

ആ​ദ്യ​പ​ടി​യാ​യാ​ണ് ജി​ല്ല എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ​ർ​വി​സ് ച​ട്ടം ബാ​ധ​ക​മ​ല്ലാ​ത്ത, പ്രാ​ദേ​ശി​ക നി​യ​മ​നം കി​ട്ടി​യ ക​രാ​ർ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​യ​വ​രെ സ്ഥ​ലം​മാ​റ്റു​ന്ന​ത് വി​ചി​ത്ര​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഈ​മേ​ഖ​ല​യി​ൽ പ​ണി​യെ​ടു​ത്ത തൊ​ഴി​ലാ​ളി​ക​ളെ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണെ​ന്ന പേ​രി​ൽ പി​രി​ച്ചു​വി​ട​ൽ ഭീ​ഷ​ണി​യു​യ​ർ​ത്തി ക​ഠി​ന​ജോ​ലി ചെ​യ്യി​ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

18 വ​ർ​ഷ​ത്തി​ലേ​റെ സ​ർ​വി​സു​ള്ള​വ​ർ​ക്കും അ​ടു​ത്തി​ടെ സ​ർ​വി​സി​ൽ വ​ന്ന​വ​ർ​ക്കും ഒ​രേ ശ​മ്പ​ള​മാ​ണ് ന​ൽ​കു​ന്ന​ത്. 18 വ​ർ​ഷം സ​ർ​വി​സു​ള്ള ജി​ല്ല ഐ.​ടി പേ​ഴ്സ​ന് ന​ൽ​കു​ന്ന​ത് 31,000 രൂ​പ​യാ​ണ്. ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ജി​ല്ല എ​ൻ​ജി​നീ​യ​ർ​ക്ക് ന​ൽ​കു​ന്ന​ത് 44,000 രൂ​പ​യും.

ജി​ല്ല മു​ഴു​വ​ൻ യാ​ത്ര ചെ​യ്യേ​ണ്ട ഇ​വ​ർ​ക്ക് ഈ​വ​ർ​ഷം മു​ത​ൽ യാ​ത്ര കൂ​ലി​യാ​യി ഒ​രു​രൂ​പ പോ​ലും ന​ൽ​കു​ന്നി​ല്ല. അ​തി​നു​പു​റ​മെ​യാ​ണ് അ​ന്ത​ർ​ജി​ല്ല സ്ഥ​ലം​മാ​റ്റ ഭീ​ഷ​ണി.

പ​ല ജി​ല്ല​ക​ളി​ലു​ള്ള​വ​ർ സ്വ​ന്തം ജി​ല്ല​വി​ട്ട് ​ജോ​ലി​ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രേ​സ്ഥാ​ന​ത്തി​രു​ന്ന് അ​വി​ശു​ദ്ധ ബ​ന്ധ​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​നും​കൂ​ടി​യാ​ണ് സ്ഥ​ലം​മാ​റ്റം പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നു​മാ​ണ് സം​സ്ഥാ​ന മി​ഷ​ൻ ഡ​യ​റ​ക്ട​റു​ടെ നി​ല​പാ​ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contract EmployeesEmployment Guarantee State Mission
News Summary - Employment Guarantee State Mission; Transfer of contract employees
Next Story