Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈയേറ്റക്കാരെയും...

കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണുകൊണ്ട്​ കാണില്ല -മുഖ്യമന്ത്രി

text_fields
bookmark_border
land pattayam
cancel
camera_alt

തൃശൂരിൽ മന്ത്രി കെ. രാജനിൽനിന്ന്​ പട്ടയം ഏറ്റുവാങ്ങിയ പീച്ചി മയിലാടുംപാറ സ്വദേശി റോസിയുടെ ആഹ്ലാദം 

തൃശൂർ: കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണുകൊണ്ട് കാണുന്ന സര്‍ക്കാറല്ല കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ണില്‍ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കുന്ന സര്‍ക്കാറാണിത്. അത്തരം ഉറച്ച നിലപാട്​ ഉള്ളതിനാലാണ്​ സാങ്കേതികത്വം പോലും മറികടന്ന് എത്രയും വേഗം അര്‍ഹമായ ആനുകൂല്യങ്ങള്‍ ജനങ്ങൾക്ക്​ എത്തിക്കാന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറ​ിെൻറ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായുള്ള പട്ടയ വിതരണ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുകയെന്ന നവകേരളത്തി​െൻറ മുഖമുദ്രയിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പട്ടയ വിതരണ മേള. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും സന്തോഷകരമായ ചടങ്ങാണിത്​. യുനീക്​ തണ്ടപ്പേര്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെ ആധാര്‍ അധിഷ്ഠിത തണ്ടപ്പേര്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്​. ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലാവും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാൻ ഇത് സഹായിക്കും. അധികഭൂമി കണ്ടെത്തി അത് ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും സാധിക്കും. ലാന്‍ഡ് ബോര്‍ഡുകളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മ പദ്ധതി തയാറാക്കും.

ഭൂരഹിതർക്ക്​ ഭൂമി കണ്ടെത്താൻ ലാന്‍ഡ് ബാങ്ക് രൂപവത്​കരിക്കും. ഇതിന്​ നാലുവര്‍ഷം കൊണ്ട് കേരളത്തിലെ മൊത്തം ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ നടത്തും. ഇതിന്​ ആദ്യ ഗഡുവായി 339 കോടി രൂപ റീബില്‍ഡ് കേരളയുടെ ഭാഗമായി അനുവദിച്ചു. ഇതുവഴി നല്ലൊരു പങ്ക് ഭൂമി സര്‍ക്കാറിലേക്ക് വന്നുചേരുമെന്നാണ് പ്രതീക്ഷ.

നൂറുദിന കര്‍മപദ്ധതിയിൽ 12,000 പേര്‍ക്ക് പട്ടയം നല്‍കാനായിരുന്നു ലക്ഷ്യമെങ്കിലും സാങ്കേതികത്വം ലഘൂകരിക്കാൻ കഴിഞ്ഞതിനാൽ കൂടുതല്‍ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. ഒന്നേമുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാറി​െൻറ കാലത്ത് പട്ടയം നൽകിയത്​ സര്‍വകാല റെക്കോഡായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനകം എല്ലാ ഭൂരഹിതർക്കും ഭൂമിയും വീടും ലഭ്യമാക്കാനാണ്​ ശ്രമം. അതോടൊപ്പം മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. ഇതിലൂടെ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ഭൂരഹിതർക്കും ഭൂമി നൽകാനുള്ള സ്‌പെഷല്‍ ഡ്രൈവിനാണ് തുടക്കമിട്ടതെന്ന്​ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ ശ്രമം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, ഡോ. ആര്‍. ബിന്ദു എന്നിവര്‍ വിശിഷ്​ടാതിഥികളായിരുന്നു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സ്വാഗതവും തൃശൂർ കലക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറഞ്ഞു.

തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.കെ. ഡേവിസ്, മേയർ എം.കെ. വർഗീസ്, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എ.ഡി.എം റെജി പി. ജോസഫ്, ആര്‍.ഡി.ഒ പി.എ. വിഭൂഷണന്‍, ലാൻഡ്​​ റവന്യൂ കമീഷണര്‍ കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.

അനധികൃതമായി കൈവശം ​വെച്ചിരിക്കുന്ന ഭൂമി ക​ണ്ടെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മിച്ചഭൂമി, അനധികൃതമായി കൈവശം ​െവച്ചിരിക്കുന്ന ഭൂമി എന്നിവ കണ്ടെത്താൻ നടപടി സ്വീകരിക്കുമെന്നും നിസ്വരും ഭൂരഹിതരുമായവർക്ക്​ ഭൂമി കൈമാറാൻ പ്രത്യേക ലാൻഡ്​ ബാങ്ക്​ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലാൻഡ്​ ബോർഡുകളിൽ വ്യവഹാരങ്ങളി​ൽപെട്ട്​ കിടക്കുന്ന കേസുകൾ തീർക്കാർ കർമപദ്ധതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത്​ 13,534 പട്ടയങ്ങളുടെ വിതരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത്​ ഭൂമിയുടെ ഡിജിറ്റൽ സർവേ നടത്തും. ഇത്​ കേന്ദ്ര​ത്തി​​െൻറതല്ല, കേരളത്തി​െൻറ പദ്ധതിയാണ്​. നാല്​ വർഷം കൊണ്ട്​ സർവേ പൂർത്തിയാക്ക​ും. നല്ല ഭാഗം ഭൂമി ഇതിലൂടെ സർക്കാറിലേക്ക്​ വരും. യുനിക്ക് തണ്ടപ്പേര് പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്​. സംസ്ഥാനത്ത്​ എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലാകും. ഭൂമി ഇടപാടിലെ ക്രമക്കേടും ബിനാമി ഇടപാടും കണ്ടെത്തും.

പദ്ധതി വഴി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ യോഗ്യമായ കൂടുതൽ ഭൂമി സർക്കാറിലേക്ക്​ വന്നുചേരുമെന്നാണ് പ്രതീക്ഷ. കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും ഒരേ കണ്ണിൽ കാണുന്ന സർക്കാറല്ല ഇത്​. മണ്ണിൽ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി ആശ്വാസം പകരും. ആനുകൂല്യങ്ങൾ വിവിധ ജനവിഭാഗങ്ങൾക്ക്​ ഉറപ്പാക്കും. ഇത്​ നവകേരളത്തി​െൻറ മുഖമുദ്രയാകും. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്​മാർട്ട്​ എന്നതാണ്​ നയം.

അർഹതപ്പെട്ട ഒരാൾക്കുപോലും സാ​േങ്കതികത്തി​െൻറ പേരിൽ ഭൂമി നഷ്​ടമാകരുതെന്നാണ്​ സർക്കാർ കാഴ്​ചപ്പാ​െടന്ന്​ മുഖ്യമന്ത്രി പറഞ്ഞു. അടുത്ത അഞ്ച്​ വർഷം കൊണ്ട്​ ഭൂരഹിതവരായ മുഴുവൻ പേർക്കും ഭൂമിയും വീടും ഉറപ്പാക്കും. അഞ്ച്​ വർഷത്തിനകം അർഹർക്ക്​ മുഴുവൻ പട്ടയം നൽകും. പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തി‍െൻറ മുഖ്യധാരയില്‍ എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലകളിലും താലൂക്ക്​ കേന്ദ്രങ്ങളിലുമായി വിതരണ ചടങ്ങുകൾ നടന്നു. മന്ത്രി കെ. രാജൻ അധ്യക്ഷതവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land bankPinarayi Vijayan
News Summary - Encroachers and immigrants are not seen with the same eyes - Pinarayi Vijayan
Next Story