കായൽ ൈകയേറ്റം തകൃതി: കണ്ണടച്ച് ജില്ല ഭരണകൂടം
text_fieldsകോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ, റോഡ് കൈയേറ്റം വിവാദമായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ കായൽ, പുഴ കൈയേറ്റങ്ങളും അടിയന്തരമായി അേന്വഷിക്കാനും അനധികൃതമെന്ന് കാണുന്നവ ഒഴിപ്പിക്കാനും ജില്ല കലക്ടർമാർക്ക് റവന്യൂ വകുപ്പിെൻറ കർശന നിർദേശം. എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തൃശൂർ കലക്ടർമാർക്കും ആർ.ഡി.ഒമാർക്കും സബ് കലക്ടർമാർക്കുമാണ് നിർദേശം ലഭിച്ചത്. കായൽ, പുഴ കൈയേറ്റങ്ങളെ സംബന്ധിച്ച് നിലവിൽ ലഭിച്ച പരാതികളെല്ലാം പരിശോധിക്കണം. സംശയമുള്ളവ സ്ഥലത്തെത്തി നിരീക്ഷിക്കണമെന്നും കൈയേറിയവർ എത്ര ഉന്നതരായാലും പിന്നാക്കം പോകരുതെന്നും നിർദേശമുണ്ട്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിൽ പലയിടത്തും വ്യാപകമായി കായൽ കൈയേറിയെന്നാണ് റിപ്പോർട്ട്.
കോട്ടയത്ത് വേമ്പനാട്ടുകായലിൽ ഏക്കറുകണക്കിന് ഭൂമി റിസോർട്ട് ഉടമകളും വൻകിടക്കാരും സ്വകാര്യ വ്യക്തികളും കൈേയറിയെന്നും രേഖകൾ പരിശോധിച്ച് ശക്തമായ നടപടി വേണെമന്നും റവന്യൂ വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉൾപ്പെടുന്ന കുമരകം-വൈക്കം മേഖലകളിലും എറണാകുളത്തും കായൽ കൈയേറ്റം ഇപ്പോഴും നടക്കുെന്നന്നും ഇതിന് പിന്നിൽ ഉന്നതരാണെന്നും റവന്യൂ വകുപ്പും റവന്യൂ ഇൻറലിജൻസും റിപ്പോർട്ട് നൽകി.
എന്നാൽ, ഇവർക്കെതിരെ ചെറുവിരൽ അനക്കാൻപോലും ഉദ്യോഗസ്ഥർ തയാറായില്ല. ബന്ധപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥരും കൈയേറ്റവിവരം മൂടിവെച്ചു. ജില്ല ഭരണകൂടത്തിെൻറ വീഴ്ചയും കണ്ടെത്തി. കുമരകത്ത് മെത്രാൻ കായൽ നികത്താൻപോലും കലക്ടർ അനുമതി നൽകിയതും പിന്നീട് സർക്കാർ ഇടപെടലിൽ ഉത്തരവ് പിൻവലിച്ചതും വിവാമായിരുന്നു.
മെത്രാൻ കായൽ നികത്താനുള്ള അനുമതിയുടെ മറവിൽ മേഖലയിൽ വ്യാപകമായി കായൽ കൈയേറിയെന്നും റവന്യൂ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വേമ്പനാട്ടുകായലിൽ പലയിടത്തും കൈയേറി നിർമാണം പൂർത്തിയാക്കി. വിനോദസഞ്ചാര വികസനത്തിെൻറ മറവിലാണ് ഭൂരിപക്ഷം കൈയേറ്റങ്ങളും. കോട്ടയം-ആലപ്പുഴ ജില്ലകളിൽ കൃഷിഭൂമി നികത്തലും തകൃതിയാണ്. കായൽ കൈയേറിയ ശേഷം സർക്കാർ സ്ഥാപിച്ച ജണ്ട പൊളിച്ചുമാറ്റുകയാണ് ചെയ്യുന്നത്. ചിലർ ജണ്ട മാറ്റി സ്ഥാപിച്ചതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.