മൂന്നാർ ലൗഡെയ്ൽ റിസോർട്ട്സ് ഒഴിപ്പിക്കാനുള്ള സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു
text_fieldsകൊച്ചി: ലൗഡെയ്ൽ റിസോർട്ട്സ് സ്ഥിതി ചെയ്യുന്ന മൂന്നാർ കണ്ണൻദേവൻ ഹിൽസ് വില്ലേജിലെ ഭൂമി ഒഴിപ്പിക്കാനുള്ള സർക്കാർ നടപടി ഹൈകോടതി ശരിവെച്ചു. 22 സെൻറ് സ്ഥലവും കെട്ടിടവും ഒഴിയണമെന്ന റവന്യൂ അധികൃതരുടെ നിർദേശത്തിൽ ഇടപെടാതിരുന്ന കോടതി, സ്ഥലത്തിെൻറ ഉടമസ്ഥത അവകാശപ്പെടുന്ന വി.വി. ജോർജ് നൽകിയ ഹരജി തള്ളി. ഇതോടെ സ്ഥലവും കെട്ടിടവും സർക്കാറിന് പിടിച്ചെടുക്കാൻ അനുമതിയായി. ഒഴിഞ്ഞുകൊടുക്കാൻ മൂന്ന് മാസം അനുവദിക്കണമെന്ന ഹരജിക്കാരെൻറ ആവശ്യത്തിൽ ഒരു മാസത്തിനപ്പുറം അനുവദിക്കാനാവില്ലെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.
കൈയേറിയ ഇൗ ഭൂമിയിൽനിന്ന് ഒഴിപ്പിക്കാനുള്ള നീക്കം ചോദ്യം ചെയ്താണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയും അപ്പീലും റവന്യൂ അധികൃതർ തള്ളിയതും ചോദ്യം ചെയ്തിരുന്നു. ഹരജിക്കാരൻ കൈയേറിയ ഇത് സർക്കാർ ഭൂമിയാെണന്നും ഇതിലെ കെട്ടിടം മൂന്നാർ വില്ലേജ് ഒാഫിസിനായി കണ്ടെത്തിയതാണെന്നും കാണിച്ച് ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
തോമസ് മൈക്കിൾ എന്നയാൾക്കാണ് 1986ൽ മൂന്ന് വർഷത്തേക്ക് കാർഷികേതര ആവശ്യത്തിന് ഭൂമി പാട്ടത്തിന് നൽകിയത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കെട്ടിടം പാട്ടക്കാരൻ ചാരായ ഗോഡൗണായാണ് ഉപയോഗിച്ചത്. 1989ൽ പാട്ടക്കാലാവധി അവസാനിച്ചെങ്കിലും തോമസ് മൈക്കിൾ ഭൂമിയും കെട്ടിടവും ഹരജിക്കാരന് നിയമവിരുദ്ധമായി കൈമാറുകയായിരുന്നു. തുടർന്ന് മൂന്നാർ പഞ്ചായത്തിൽനിന്ന് ഹോംസ്റ്റേ പ്രവർത്തിപ്പിക്കാൻ അനുമതി വാങ്ങി റിസോർട്ടായി മാറ്റുകയായിരുന്നു.
ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഹരജിക്കാരൻ നൽകിയ അപേക്ഷ മൂന്ന് തവണ തഹസിൽദാറും അത്ര തവണതന്നെ ആർ.ഡി.ഒയും തള്ളിയിരുന്നു. ഭൂസംരക്ഷണ നിയമ പ്രകാരം പുറേമ്പാക്കിലാണ് ഹരജിക്കാരൻ അവകാശവാദമുന്നയിക്കുന്നതെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി ഇൗ വർഷം ജൂണിൽ അവസാനമായി ആർ.ഡി.ഒ അപ്പീൽ അപേക്ഷ നിരസിച്ചു. ഹരജിക്കാരൻ അവകാശപ്പെടുന്ന സ്ഥലവും െകട്ടിടവും ഒാഫിസിന് അനുയോജ്യമെന്ന നിലയിൽ തഹസിൽദാർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സർക്കാർ ആവശ്യത്തിനായതിനാൽ ഉടൻ ഭൂമി ഒഴിഞ്ഞുനൽകാൻ ഹരജിക്കാരൻ ബാധ്യസ്ഥനാണ്.
ഒഴിഞ്ഞുപോകാനുള്ള ഉത്തരവ് പാലിക്കാതെ നിയമനടപടികളുമായി ഹരജിക്കാരൻ നീങ്ങുകയാണെന്നും കൈയേറ്റ ഭൂമിക്ക് വേണ്ടിയാണ് അവകാശവാദമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഹരജി തള്ളണമെന്നുമായിരുന്നു സർക്കാറിെൻറ ആവശ്യം. ഇൗ ആവശ്യം അനുവദിച്ചാണ് റവന്യൂ അധികൃതരുടെ നടപടിയിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.