ഹൈകോടതി പരാമർശത്തിനെതിരായ ഹരജി തോമസ് ചാണ്ടി പിൻവലിച്ചു
text_fieldsന്യൂഡൽഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട േകസിൽ ഹൈകോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പിന്‍വലിച്ചു. കേസ് നല്‍കുേമ്പാൾ മന്ത്രിയായിരുന്ന താൻ ഇപ്പോള്‍ മന്ത്രിയല്ലെന്നും അതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താൽപര്യമില്ലെന്നും അറിയിച്ച് തോമസ് ചാണ്ടി തന്നെയാണ് കേസ് പിൻവലിച്ചത്.
മന്ത്രിയല്ലാത്തതിനാല്‍ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിച്ച് ഹൈകോടതിയിലെ കേസുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് ഹരജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
ഒരു മന്ത്രിക്കും സ്വന്തം സര്‍ക്കാറിനെതിരെ ഹര്‍ജി നല്‍കി മന്ത്രിസഭയില്‍ തുടരാനാവില്ലെന്നായിരുന്നു കേരള ഹൈകോടതിയുടെ വിമർശനം. ഇതാണ് തോമസ് ചാണ്ടിയുടെ രാജിയിൽ കലാശിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ട് ഒരു സര്‍ക്കാര്‍ വകുപ്പിെൻറ നടപടി മാത്രമാണെന്നും അതിനെതിരായ ഹരജി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിെൻറ ലംഘനമാകില്ലെന്നുമായിരുന്നു േതാമസ് ചാണ്ടിയുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.