എൻഡോസൾഫാൻ: ഉത്തരവ് തിരുത്തി
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരിൽ ആനുകൂല്യങ്ങൾക്കായി നേരത്തെ മെഡിക്കൽ സംഘ ം ശിപാർശ ചെയ്തവരുടെ കാര്യത്തിൽ വീണ്ടും പരിശോധന നിർബന്ധമാക്കേണ്ടതില്ല എന്ന് സർക് കാർ ഉത്തരവായി. 2017ലെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത 1905 പേരിൽ 18 വയസ്സിൽ താഴെയുള്ള കുട്ടി കളെ മെഡിക്കൽ സംഘത്തിെൻറ പരിശോധനയുടെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾക്കായി ഉൾപ്പെടുത്തണമെന്നും കലക്ടർക്ക് നിർദേശം നൽകി. ദുരിതബാധിതരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെയും റവന്യൂ, ആരോഗ്യ മന്ത്രിമാരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതുൾപ്പെടെയുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് സാമൂഹികനീതി വകുപ്പ് പുറത്തിറക്കിയത്.
ക്യാമ്പ് നടന്ന ദിവസം ഹർത്താലായിരുന്നതു കാരണം പങ്കെടുക്കാൻ കഴിയാതിരുന്നവരും പങ്കെടുക്കാൻ സ്ലിപ്പ് ലഭിച്ചവരുമായ എല്ലാവരെയും ഉൾപ്പെടുത്തി ജില്ല കലക്ടർ ക്യാമ്പ് നടത്തണം. എൻഡോസൾഫാൻ ദുരിതബാധിത പഞ്ചായത്തുകളിൽനിന്നും പുറത്തുപോയി താമസിക്കുന്നവരെക്കൂടി പഞ്ചായത്തുകളുടെ അതിർത്തി കണക്കാക്കാതെ പരിഗണിച്ച്, അർഹരായവരെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ കലക്ടർ സ്വീകരിക്കും.
ഒരേ വീട്ടിൽ സമാന സ്വഭാവത്തിൽ അസുഖം ബാധിച്ച രണ്ടു കുട്ടികളിൽ ഒരു കുട്ടി ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെടുകയും മറ്റേ കുട്ടി ഉൾപ്പെടാതിരിക്കുകയും ചെയ്താൽ ഇരുവരെയും ഉൾപ്പെടുത്തണം. ദുരിതബാധിതരുടെ 50,000 രൂപ മുതൽ മൂന്ന് ലക്ഷം രൂപവരെയുള്ള കടബാധ്യതകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കണം. പെസ്റ്റിസൈഡ് ഇന്ത്യ ലിമിറ്റഡുമായി ബന്ധപ്പെട്ട് എൻഡോസൾഫാൻ സ്റ്റോക്ക് നിർവീര്യമാക്കുന്നത് ത്വരിതമാക്കാനും കലക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.