എൻഡോസൾഫാൻ ഇരകൾ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക്
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരം നടത്തുന്ന എൻഡോസൾഫാൻ ഇരകളും അമ്മമാരും ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടമാർച്ച് നടത്തും. സമരത്തിെൻറ അഞ്ചാംദിനത്തിലാണ് ക്ലിഫ്ഹൗസിലേക്ക് മാർച്ച് ചെയ്യുന്നത്.
സെക്രേട്ടറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണയേറുകയാണ്. ഉള്ള് പിടയുന്ന കാഴ്ചകൾക്ക് മുന്നിൽ അൽപനേരം നിന്ന് വിവരമാരാഞ്ഞ് പോകാത്തവർ വിരളം. സമരക്കാരുടെ ലക്ഷ്യം മനസ്സിലാകുന്നില്ലെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരം ശരിയല്ലെന്നും മന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധവും ശക്തമായി. നാല് ദിവസമായി നിരാഹാരം തുടരുന്ന ദയാബായിയും മന്ത്രിക്കെതിരെ രംഗത്തെത്തി. ഞായറാഴ്ചയിലെ സങ്കടമാർച്ചോടെ സമരം കൂടുതൽ ജനകീയമാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ സന്നദ്ധസംഘടനകളും സാംസ്കാരിക പ്രവർത്തകരും പിന്തുണയുമായി എത്തുന്നുണ്ട്.
കുരുന്നുകൾക്ക് നീതിലഭിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ദയാബായി പറഞ്ഞു. ‘ആളുകൾക്കൊന്നും ഇതേക്കുറിച്ച് വലിയ ധാരണയില്ല. കോളജുകളിലും മറ്റും ചെല്ലുേമ്പാൾ പ്രശ്നം പരിഹരിച്ചിേല്ല, നഷ്ടപരിഹാരമൊക്കെ കൊടുത്തില്ലേ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. ഇപ്പോഴും നീതികിട്ടാതെ നീറിക്കഴിയുന്നവർ നിരവധിയുണ്ട്. ഇവരുടെ ദയനീയത പൊതുജനസമക്ഷം എത്തിക്കാനാണ് ശ്രമം’-ദയാബായി പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലിലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ അർഹരായ മുഴുവൻ പേർക്കും നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പുവരുത്തുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക, റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
കുഞ്ഞുങ്ങളെ പ്രദർശിപ്പിക്കുന്നതിന്
എതിരെ മന്ത്രി; മറുപടിയുമായി ദയാബായി
തിരുവനന്തപുരം: സെക്രേട്ടറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരമിരിക്കുന്ന എൻഡോസൾഫാൻ ഇരകളെ പരസ്യമായി തള്ളി മന്ത്രി കെ.കെ. ശൈലജ. കുഞ്ഞുങ്ങളെ പ്രദർശിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ആരുടെ താൽപര്യപ്രകാരമാണ് ഇവർ ഇവിടെ ഇരിക്കുന്നതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു, പിന്നെ എന്തിനാണ് സമരമെന്നും വാർത്തസമ്മേളനത്തിൽ മന്ത്രി ചോദിച്ചു.
നിരാഹാരമനുഷ്ഠിക്കുന്ന ദയാബായി മന്ത്രിക്ക് മറുപടിയുമായി എത്തി. മനഃസാക്ഷിയുണ്ടെങ്കില്‍ മന്ത്രിക്ക് സമരം എന്തിനെന്ന് മനസ്സിലാകുമെന്ന് അവർ പറഞ്ഞു. സമരക്കാരെ അറിയില്ലെങ്കില്‍ മന്ത്രി കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയതെങ്ങനെയെന്നും അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.