എന്‍ഡോസള്‍ഫാന്‍ ചർച്ച പരാജയം
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കളുമായി സർക്കാർ നടത്തിയ ചര്‍ച്ച പരാജയം. മുഴുവൻ ദുരിതബാധിതരെയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, പുനരധിവാസവും നഷ്ടപരിഹാവരും ഉറപ്പു നൽകുക, സുപ്രീംകോടതി വിധി പ്രകാരമുള്ള ധനസഹായം നൽകുക, കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ദുരിതബാധിതരുടെ അമ്മമാർ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തുന്ന പട്ടിണി സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചക്കാണ് നിയമസഭയിൽ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ ചര്‍ച്ച നടത്തിയത്. സർക്കാർ കണക്കിലുള്ള 6212 ദുരിത ബാധിതർക്കും 184 കോടി രൂപ നൽകിയെന്നും പുതിയ ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനസഹായത്തിെൻറ മൂന്നു ഗഡുക്കളും നൽകിയ സാഹചര്യത്തിൽ സമരത്തിൽനിന്ന് പിന്മാറണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.എന്നാൽ, ധനമന്ത്രിയുടെ പ്രഖ്യാപനം ബജറ്റിൽ ഒതുങ്ങുകയാണെന്നും കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 50 കോടിയിൽ ഒരുരൂപപോലും അർഹർക്ക് കിട്ടിയിട്ടില്ലെന്നും സമരസമിതി അറിയിച്ചു.
11 പഞ്ചായത്ത് എന്ന പരിധി അംഗീകരിക്കാനാകില്ല. അതിർത്തിനോക്കാതെ ദുരിതബാധിതരായ എല്ലാവര്ക്കും സഹായം നല്‍കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. എന്നാൽ, മാനദണ്ഡം മറികടന്ന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന നിലപാടിൽ ഇരുമന്ത്രിമാരും ഉറച്ചുനിന്നതോടെയാണ് ചർച്ച അലസിയത്.
സമരം ശക്തമാക്കുന്നതിെൻറ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കട യാത്ര നടത്തുമെന്ന് സമരസമിതി നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാപകൽ സമരത്തിലേക്ക് നീങ്ങാനും ആലോചിക്കുന്നുണ്ട്. എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷാകർത്താക്കളും അടക്കം മുപ്പതംഗ സംഘമാണ് മൂന്നു ദിവസമായി സമരം നടത്തുന്നത്. ഇവർക്ക് ഐക്യദാർഢ്യവുമായി സാമൂഹിക പ്രവർത്തക ദയാബായിയും നിരാഹാരം തുടരുകയാണ്. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരപ്പന്തൽ സന്ദർശിച്ചു.
‘ഇവിടെ കിടന്നുമരിക്കുകയേ നിവൃത്തിയുള്ളൂ’
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി സ്വകാര്യ ബില്‍ വരെ അവതരിപ്പിച്ച ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പീഡിത മുന്നണി പ്രവര്‍ത്തകര്‍. വയ്യാത്ത കുട്ടികളുമായി റോഡ് വക്കില്‍ കിടക്കാന്‍ താല്പര്യമുണ്ടായിട്ടല്ല. മറ്റു വഴിയില്ലാത്തതിനാലാണ് സമരം തുടരുന്നത്. പഞ്ചായത്തതിര്‍ത്തി നോക്കി എന്‍ഡോസള്‍ഫാന്‍ ഇരകളെ മാറ്റി നിര്‍ത്തുന്ന നടപടിയാണ് സര്‍ക്കാര്‍ ആദ്യം അവസാനിപ്പിക്കേണ്ടത്.
തിരികെ ചെന്നിട്ട് എന്ത് ചെയ്യാനാ? ഞങ്ങളുടെ കാര്യങ്ങൾ നന്നായി അറിയുന്ന മന്ത്രിതന്നെ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ ഇവിടെ കിടന്നുമരിക്കുകയേ നിവൃത്തിയുള്ളൂ-സമരക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.