‘പ്ലീസ്... ഇൗ അമ്മമാരെ തടയരുത്, ജീവിക്കാനുള്ള മോഹം കൊണ്ടാണ്’
text_fieldsതിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾ ജീവിക്കാനുള്ള അവസരത്തിനായി സമരം ചെയ്യുന്ന തിനെ തടയരുതെന്നും ജീവിക്കാനുള്ള മോഹം കൊണ്ടാണ് അവർ സമരത്തിനിറങ്ങുന്നതെന്നും സാ മൂഹികപ്രവർത്തക ദയാബായി. നിസ്സഹായനായ മകന് പൂച്ചയെ കൂട്ടിരുത്തി വർഷങ്ങളോളം ജ ോലിക്ക് പോയ അമ്മമാരുണ്ട്. അപ്പോഴൊന്നും അവകാശലംഘനം കാണാത്ത അധികൃതർ, ഇവർ സമരരംഗത്തിറങ്ങുേമ്പാൾ തടസ്സവാദമുന്നയിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ദുരിതം പേറിയവർക്കായി ഒന്നും ചെയ്യാത്തവർക്ക് ഇവരുടെ സമരത്തിനെതിരെ പരാതി കൊടുക്കാനോ തടയാനോ അവകാശമില്ല.
ദുരിതമേഖലകൾ കറങ്ങിക്കണ്ട് ചങ്ക് പൊട്ടിയാണ് താൻ ഇവർക്കൊപ്പം ചേർന്നതെന്നും ദയാബായി പറഞ്ഞു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഇൗ മാസം 30 മുതൽ സെക്രേട്ടറിയറ്റിനു മുന്നിൽ ആരംഭിക്കുന്ന അനിശ്ചിതകാല പട്ടിണി സമരത്തിന് പിന്തുണയർപ്പിച്ച് സമരസഹായ സമിതി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇരകൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച് താൻ 30 മുതൽ സെക്രേട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. ഇൗ അമ്മമാർക്ക് മറ്റൊരു വഴിയുമില്ല. വീട്ടിനുള്ളിൽ ജീർണിച്ച് കഴിയുകയാണിവർ. 25 വർഷം മക്കളെ മടിയിൽ കിടത്തി പോറ്റുന്ന ഇൗ അമ്മമാരെ സല്യൂട്ട് ചെയ്യണമെന്നും അവർ കൂട്ടിച്ചേർത്തു.
2017 ജനുവരി 10ലെ സുപ്രീംകോടതി വിധി നടപ്പാക്കുക, 2017 ഏപ്രിലിലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ അർഹരായ മുഴുവൻ പേർക്കും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരവും പുനരധിവാസവും ചികിത്സയും ഉറപ്പുവരുത്തുക, ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അമ്മമാർ വീണ്ടും സെക്രേട്ടറിയറ്റിന് മുന്നിലെത്തുന്നതെന്ന് സമരസഹായ സമിതി ചെയർമാൻ എം. ഷാജർഖാൻ പറഞ്ഞു. സീറ്റാ ദാസൻ, സാജൻ വേളൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.