എൻഡോസൾഫാൻ: 140.5 കോടി കൈമാറി
text_fieldsകാസർകോട്: സുപ്രീംകോടതി അന്ത്യശാസനം നൽകിയതോടെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള നഷ്ടപരിഹാര വിതരണത്തിന് അതിവേഗം. ഒഴിവുദിവസങ്ങളിലും ജോലിയെടുത്താണ് നഷ്ടപരിഹാര വിതരണം പുരോഗമിക്കുന്നത്. ജൂലൈ രണ്ടുവരെ 3308 ഇരകൾക്കായി 140.56 കോടി കൈമാറി. പുരോഗതികൾ വിലയിരുത്തുന്നതിന് ലാന്റ് റവന്യൂ ജോയന്റ് കമീഷണർ ജെറോമിക്ക് ജോർജ് എൻഡോസൾഫാൻ സെൽ സന്ദർശനം നടത്തിയിരുന്നു.
അപേക്ഷിച്ച എല്ലാവർക്കും തുക വേഗം തന്നെ വിതരണം ചെയ്യുമെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. ഇനിയും അപേക്ഷ നൽകാത്തവരും ദുരിതബാധിത പട്ടികയിൽ ഉൾപ്പെട്ടവരുമായവർ രേഖകൾ സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണമെന്ന് കലക്ടർ അറിയിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികളും അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.