ശ്രീതു മരിക്കേണ്ടി വന്നു; എൻഡോസൾഫാൻ പട്ടികയിലുണ്ടെന്ന് തിരിച്ചറിയാൻ
text_fieldsകാസർകോട്: നാട്ടിൽ നടക്കുന്ന എല്ലാ എൻഡോസൾഫാൻ മെഡിക്കൽ ക്യാമ്പുകളിലും കഴുത്തിന് ശക്തിയില്ലാത്ത, മിണ്ടാൻ പറ ്റാത്ത മകളെയും കൂട്ടി സങ്കടം പറഞ്ഞിരുന്നു ഫൽഗുണനും പ്രസന്നയും. അന്നേരം മുഖത്ത് നോക്കി തന്നെ അധികാരികൾ പറയുമായിരുന്നു, രണ്ട് മക്കളും ചികിത്സ ലിസ്റ്റിലോ എൻഡോസൾഫാൻ ലിസ്റ്റിലോ പെട്ടില്ലെന്ന്....
വേദനയില്ലാത്ത ലോകത്തേക്ക് കടന്നതിന് ശേഷമാണ് ചികിത്സ ലിസ്റ്റിൽ ശ്രീതു ഉൾപെട്ടിട്ടുണ്ടെന്ന് കുടുംബങ്ങളറിയുന്നത്. കടലൊന്നു കലങ്ങിയാൽ അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമാകുന്ന കുടുംബത്തിന്റെ പ്രതീക്ഷയുടെ തിരയിളക്കം പക്ഷേ, അധികൃതർ ഒരിക്കൽപോലും മനസ്സിലാക്കിയിരുന്നില്ല. ഇൗ മാസം എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ 77 പേരെ കൂടി ഉൾപ്പെടുത്താൻ എൻഡോസൾഫാൻ സെൽ യോഗം തീരുമാനിച്ചിരുന്നു.
2017ലെ മെഡിക്കൽ ക്യാംപിലെത്തി, പട്ടികയിൽപെടാതെ പോയ 1618 പേരുടെ പട്ടിക പുനഃപരിശോധിച്ചായിരുന്നു നടപടി. ഇൗ ലിസ്റ്റിലാണ് ഇപ്പോൾ ശ്രീതു ഉൾപ്പെടുന്നത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം സ്വദേശികളാണ് ഇവർ.
മെയ് 26 നാണ് ശ്രീതു മരിക്കുന്നത്. ശ്രീതുവിന് എഴുന്നേറ്റ് നിൽക്കാനോ, മനസ് തുറന്ന് കരയാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. 28 വയസായ പ്രജിതയാണ് ഇവളുടെ സഹോദരി. മാവുങ്കാൽ റോട്ടറി സ്കൂളിൽ പഠിക്കുന്നു. സുഖമില്ലാത്ത രണ്ട് കുട്ടികളെയും കൂട്ടിയാണ് രോഗിയാണെന്ന് സ്ഥിരീകരിക്കുന്ന രേഖകളുമായി ഒാഫീസുകളിൽ കയറിയിറങ്ങിയിരുന്നത്. 2013-ൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തപ്പോൾ തന്നെ രണ്ടുപേരും എൻഡോസൾഫാൻ ദുരിതബാധിതരാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, അന്തിമ പട്ടികയിൽ ഇടം നേടിയില്ല.
ശ്രീതുവിെൻറ പേര് ആദ്യം ഉൾപ്പെടുത്തിയെന്ന് അധികാരികൾ പറഞ്ഞുവെങ്കിലും 1905 ലിസ്റ്റ് പട്ടിക 287 ആയി ചുരുക്കി അന്തിമപട്ടിക പുറത്തിറക്കിയപ്പോൾ ഈ ദുരിതബാധിത പുറത്തായി. പിന്നീട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നേയില്ല. ഒറ്റമുറി വീടാണ് ഇവരുടേത്. അടുക്കളഭാഗം ഷീറ്റുകൊണ്ട് മറച്ചിരിക്കുന്നു. വീടിന് രേഖകളോ മറ്റൊന്നും ഇല്ല. മക്കളുടെ ചികിത്സാവശ്യത്തിന് വേണ്ടി പുറത്തിറങ്ങുേമ്പാൾ തന്നെ വീടിെൻറ രേഖകൾക്കും വേണ്ടിയും നെേട്ടാട്ടമോടിയെങ്കിലും ഇപ്പോഴും പുറേമ്പാക്കിൽ തന്നെയാണ്.
മകളുടെ ചികിത്സക്കു വേണ്ടി വാങ്ങിയ കടമുണ്ട് കൊടുത്തുതീർക്കാൻ. വേറെ കടങ്ങളൊന്നുമില്ല. അത്യാവശ്യത്തിന് മാത്രമേ പൈസ കടം വാങ്ങിക്കാറുള്ളൂ. ഫൽഗുനൻ മത്സ്യത്തൊഴിലാളിയാണ്. പ്രമേഹ രോഗ ബാധിതനായ ഇദ്ദേഹം ഇടക്കിടക്ക് മാത്രമേ കടലിൽ പോകാറുള്ളൂ, കടലിൽ പോയില്ലെങ്കിൽ മറ്റു മത്സ്യത്തൊഴിലാളികളെ ചെറിയ രീതിയിൽ സഹായിക്കും. ഈ പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് കൈയിൽ കിട്ടുന്ന തുച്ഛമായ വരുമാനമത്രയും വേണം ഇൗ മൂന്നംഗ കുടുംബത്തിന് ജീവിക്കാൻ.
ഭാര്യ ജോലിക്ക് പോകുന്നില്ല. സുഖമില്ലാത്ത മകളുടെയൊപ്പം തന്നെയാണ് മുഴുവൻ സമയവും. ലിസ്റ്റിൽ ഉൾപ്പെടണമെന്നാഗ്രഹിച്ചായിരുന്നു കഴിഞ്ഞ കുറേ വർഷം പാടുപെട്ടത്. മരിച്ച ശേഷം ലിസ്റ്റിൽ ഉൾപ്പെടുത്തിയിെട്ടന്താണ് കാര്യമെന്ന് ശ്രീതുവിെൻറ അമ്മ പ്രസന്ന മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.