എൻഡോസൾഫാൻ: അമ്മയുടെ വേദന സഹിച്ചില്ല; മകൻ മൊബൈൽ ടവറിൽനിന്ന് ചാടിമരിച്ചു
text_fieldsബദിയടുക്ക: എൻഡോസൾഫാൻമൂലമുണ്ടായ രോഗത്തിനടിപ്പെട്ട മാതാവ് വേദനകൊണ്ട് പിടയുന്നത് സഹിക്കാനാവാതെ പതിനേഴുകാരനായ മകൻ പാതിരാത്രിയിൽ മൊബൈൽ ടവറിെൻറ മുകളിൽനിന്ന് ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ സീതാരാമ-ലീല ദമ്പതികളുടെ മകൻ മനോജാണ് (17) മരിച്ചത്. എൻഡോസൾഫാൻ ഇരയല്ലാത്ത ഒരാൾ മറ്റൊരാളുടെ വേദന സഹിക്കാതെ ജീവനൊടുക്കുന്നത് ആദ്യമാണ്.
ബുധനാഴ്ച രാത്രി 11ഒാടെയാണ് സംഭവം. 15 വർഷമായി ലീല കൈകാൽ ചലിപ്പിക്കാനാകാതെ പൂർണ കിടപ്പിലാണ്. രക്തസമ്മർദം കൂടുേമ്പാൾ ഇടക്കിടെ അബോധാവസ്ഥയിലാകുന്നതും വേദനകൊണ്ട് പിടയുന്നതും മനോജിനെ പതിവായി വേദനിപ്പിക്കാറുണ്ടായിരുന്നു. ബുധനാഴ്ച രാത്രി അമ്മയുടെ രോഗം മൂർച്ഛിച്ചു. ഇതുകണ്ട മനോജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഒാടി. തുടർന്ന് വീടിെൻറ പിറകുവശത്ത് 200 മീറ്റർ അകലെ 110 അടി ഉയരത്തിലുള്ള ടവറിെൻറ പകുതിയോളം കയറി താഴേക്ക് ചാടുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുതിത്തൂണിൽ ഇടിച്ച് തല പൂർണമായും ചതഞ്ഞു. ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം.
കഴിഞ്ഞവർഷമാണ് മനോജ് നവജീവന ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പാസായത്. പ്ലസ് വണിന് അലോട്മെൻറ് ലഭിച്ചെങ്കിലും അമ്മയുടെ ദുരിതംകണ്ട് പഠനംപോലും നിർത്തി. സഹോദരങ്ങൾ: കസ്തൂരി, മമത, മധുര, മധുസൂദനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.