എൻഡോസൾഫാൻ പട്ടികയിൽപെട്ടവർക്ക് പുന:പരിശോധന: പ്രതിഷേധ ജ്വാല തീർത്ത് അമ്മമാർ
text_fieldsകാസർകോട്: പട്ടികയിൽപെട്ട 6727 ദുരിതബാധിതരെയും പുന:പരിശോധിക്കണമെന്ന ആവശ്യമുയർത്തി ജില്ല കലക്ടർ സാമൂഹിക നീതി വകുപ്പിനു കൈമാറിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രതിഷേധ ജ്വാല നടത്തി. റിപ്പോർട്ട് അഗ്നിക്കിരയാക്കി അമ്മമാരാണ് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തത്.
അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ റിപ്പോർട്ടാണ് കലക്ടർ കൊടുത്തിരിക്കുന്നതെന്നും ഒരു കാരണവശാലും സർക്കാർ അതംഗീകരിക്കരുതെന്നും മുഖ്യപ്രഭാഷണം നടത്തിയ ഡോ. അംബികാസുതൻ മാങ്ങാട് ആവശ്യപ്പെട്ടു. കാർഷിക സർവകലാശാല ശിപാർശ ചെയ്ത എൻഡോസൾഫാനെ കുറ്റവിമുക്തമാക്കാൻ കൃഷി അധ്യാപകനായ ജില്ല കലക്ടർ ശ്രമിക്കുന്നത് ദുരിതബാധിതരോട് കാണിക്കുന്ന നീതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനീസ അമ്പലത്തറ, ഫാ. ജോസ്, സിസ്റ്റർ ജയ ആേൻറാ മംഗലത്ത്, കെ. കൊട്ടൻ, ആനന്ദൻ പെരുമ്പള, അബ്ദുൽ കാദർ ചട്ടഞ്ചാൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കെ. ചന്ദ്രാവതി, സി.വി. നളിനി, ഒ. ശർമിള, എം.പി. ജമീല, മിസിരിയ ചെങ്കള, സിബി അലക്സ്, എം.പി. ഫിലിപ്പ്, റസിയ തൃക്കരിപ്പൂർ, മുകുന്ദൻ കയ്യൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.