കുടുംബം കോവിഡ് പോസിറ്റിവ്, ആരും സഹായത്തിനെത്തിയില്ല; ശ്വാസം കിട്ടാതെ പിടഞ്ഞ് തസ്രിയ കണ്ണടച്ചു
text_fieldsകാസർകോട്: എൻഡോസൾഫാൻ ഇരയായ പെൺകുട്ടി ശ്വാസം കിട്ടാതെ പിടയുന്നതുകണ്ട് പിതാവ് സഹായത്തിനു വിളിച്ചപ്പോൾ ആരും എത്തിയില്ല. ഒടുവിൽ ആശുപത്രിയിലേക്കുള്ള വഴിയിൽ ശ്വാസം മുട്ടി മരിച്ചു. കാഞ്ഞങ്ങാട് കല്ലൂരാവിയിെല ഇസ്മയിൽ-സുഹ്റ ദമ്പതികളുടെ മകൾ ഫാത്തിമത്ത് തസ്രിയ(30)യാണ് മരിച്ചത്.
18ന് ഉച്ചക്ക് ഒന്നരക്ക് അസ്വാഭാവികത പ്രകടിപ്പിച്ച തസ്രിയ നാലുമണിക്കൂർ നേരം മരണത്തോടു മല്ലടിച്ചത്. കുട്ടിയുടെ ഉമ്മയും സഹോദരങ്ങളും കോവിഡ് പോസിറ്റിവായിരുന്നു. ഇതുകൊണ്ടാവാം ആശുപത്രിയിലെത്തിക്കാൻ വാഹനവും കിട്ടിയില്ല. നാലുമണിക്കൂറിനുശേഷം ആശുപത്രിയിലെത്തും മുമ്പ് തസ്രിയ കണ്ണടച്ചു.
ജന്മനാ ഹൈഡ്രോസഫാലസ്(തലവളരുന്ന)രോഗ ബാധിതയായ തസ്രിയ എൻഡോസൾഫാൻ ഇരകളുടെ പട്ടികയിൽ എം.ആർ വിഭാഗത്തിൽപെട്ട കിടപ്പുരോഗിയാണ്. കോവിഡ് സമ്പർക്ക വിലക്ക് കാരണം പിതാവ് ഇസ്മയിൽ മാത്രമായിരുന്നു തസ്രിയക്ക് കൂട്ട്. കുട്ടി ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ആനന്ദാശ്രമം ഹെൽത്ത് സെൻററിലേക്ക് വിളിച്ചു. അവിടെ നിന്ന് ജില്ല ആശുപത്രിയിൽ എത്തിക്കാനാണ് ആവശ്യപ്പെട്ടത്.
'എൻഡോസൾഫാൻ വിക്ടിം ആയതുകൊണ്ട് വിക്ടിംസ് റെമഡിയേഷൻ സെല്ലിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. അവിടെ ആരും േഫാൺ എടുത്തില്ല. തുടർന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡൻറ് മുനീസ അമ്പലത്തറയെ വിളിച്ചു. അവർ നഴ്സിെൻറ ഫോൺ നമ്പർ നൽകി. അതിൽ വിളിച്ചപ്പോൾ ' ഞായർ ആയതുകൊണ്ട് പിറ്റേന്ന് എത്തിക്കാൻ' ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിെൻറ ജില്ല പ്രോഗ്രാം ഒാഫിസിൽ മുനീസ ബന്ധപ്പെട്ടപ്പോൾ 108 ആംബുലൻസ് കോവിഡ് പോസിറ്റിവ് രോഗികൾക്ക് മാത്രമാണെന്ന് പറഞ്ഞു. പകരം സ്വകാര്യ വണ്ടി പിടിച്ച് എത്തിക്കാൻ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം വഴിയിൽ കൈനീട്ടിയിട്ടും വാഹനം കിട്ടിയില്ല. ഒടുവിൽ ലഭിച്ച ഒാേട്ടായിൽ ജില്ല ആശുപത്രിയിലേക്ക് എത്തുേമ്പാഴേക്കും തസ്രിയക്ക് ജീവൻ നഷ്ടമായിരുന്നു.
'ആരോടും പരാതിയില്ല, പരാതി നൽകിയാലും തിരിച്ചുകിട്ടില്ലല്ലോ മകളെ. ഹെൽത്ത് സെൻററുകാർ അവളെ വളരെ സഹായിച്ചിട്ടുണ്ട്. ഞായറാഴ്ചയായതുകൊണ്ടായിരിക്കാം ഇങ്ങനെയൊക്കെ നടന്നത്' -ഇസ്മായിൽ പറഞ്ഞു. 'തസ്രിയയുടെ അസുഖ വിവരം ലഭിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നുവെന്നും അവർക്ക് വാഹനം കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്നും എൻഡോസൾഫാൻ ജില്ല പ്രോഗ്രാം അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ ഗംഗാധരൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.