പഠിച്ച് പഠിച്ച് കോളജ് പ്രഫസറാകണം; ഇരുട്ടിനെ അതിജീവിച്ച് ജീവൻരാജ് നേടിയത് മികച്ച വിജയം
text_fieldsകാസർകോട്: കാഴ്‌ചയുടെ ലോകത്തേക്കു പ്രവേശനമില്ലെങ്കിലും വിധിയോട് പൊരുതി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടി ജീവൻ രാജ്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ അതിജീവിച്ചാണ് ജീവൻരാജിന് മികച്ച വിജയം നേടിയത്. എൻഡോസൾഫാൻ തീർത്ത ദുരിത കഥകളൊക്കെ തൽക്കാലം മറക്കാൻ ശ്രമിക്കുകയാണ്, വലുതായാൽ കോളജ് പ്രഫസറാകണം, കുറേ കുട്ടികളെ ഇരുത്തി പഠിപ്പിക്കണം, മരണം വരെ മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കണം, പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്ത് വന്നതിനു ശേഷം ജീവൻരാജ് പറഞ്ഞു. അഞ്ച് വിഷയങ്ങളിലാണ് ജീവൻരാജ് എ. പ്ലസ് നേടിയത്. മലയാളം, ബയോളജി, ഹിന്ദി, െഎ.ടി., ഗണിത ശാസ്ത്രം, എന്നീ വിഷയങ്ങളിലായിരുന്നു എ.പ്ലസ്.
അഞ്ച് എ. പ്ലസിന് പുറമേ രണ്ട് ബി. പ്ലസും, ഒരു എ. യും, ഒരു ബി.യും, ഒരു സി.പ്ലസുമാണ് മറ്റു ഗ്രേഡുകൾ. കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജീവന്‍ രാജ്. എന്‍മകജെയിലെ പുഷ്പലത-ഈശ്വര നായ്ക്ക് ദമ്പതികളുടെ മകനാണ്. ജി.എച്ച്.എസ്.എസ്. കാസർകോടിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വി.വി. ഹരീഷെന്ന സ്ക്രൈബിെൻറ സഹായത്തോട് കൂടിയാണ് പരീക്ഷയെ നേരിടുന്നത്. പാഠ ഭാഗങ്ങളുടെ റെക്കോർഡ് ചെയ്തത് കേട്ട് മനസിലാക്കും. പിന്നീട് അത് ഹരീഷിന് കേൾപ്പിച്ച് കൊടുക്കുകയും അയാൾ എഴുതുകയും ചെയ്യുന്നതാണ് രീതി. പ്രീ മെട്രിക്ക് ഹോസ്റ്റലിലാണ് ജീവൻ രാജ് താമസിച്ചിരുന്നത്.
പരീക്ഷ സമയങ്ങളിൽ രാവിലെ 4.30 എഴുന്നേറ്റ് പഠിക്കും. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേറ്റ് പഠിക്കുന്നതാണ് ജീവൻരാജിെൻറ ശൈലി. സ്കൂളിൽ പഠിക്കുന്നത് മലയാളമാണെങ്കിലും, കന്നഡിയും തുളവും നന്നായി സംസാരിക്കുന്നയാളും കൂടിയാണ് ജീവൻരാജ്. കാഴ്ച്ചയില്ലെങ്കിലും ഒരാളുടെ ശബദ്ം ഒരിക്കൽ കേട്ടാൽ മതി. കുറേ കാലം കഴിഞ്ഞ് വീണ്ടും ആ ശബ്ദം കേട്ടാൽ വളരെ പെെട്ടന്ന് തന്നെ തിരിച്ചറിയുകയും ചെയ്യുന്നുവെന്നതും ജീവൻരാജിെൻറ കഴിവാണ്.
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള പെൻഷൻ കിട്ടുന്നുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം അച്ഛൻ ഇൗശ്വരനായിക്ക് കൂലി പണിക്ക് പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കഴിഞ്ഞ് പോകുന്നത്. പഠനത്തിന് പുറമേ മിമിക്രി വേദികളിൽ താരവും കൂടിയാണ്. കഴിഞ്ഞ വർഷം തൃശൂരിൽ വെച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഇംഗ്ലീഷ് പ്രൊഫസറാകാനും ഐ.ഐ.ടി.യില്‍ എന്‍ട്രന്‍സ് എഴുതണമെന്നും ആഗ്രഹിക്കുന്ന കലാകാരൻ കൂടിയായ ദേവീ കിരൺ മറ്റൊരു സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.