'മുഖ്യമന്ത്രീ.. ആ മധുരം ഞങ്ങൾക്ക് ഇന്നും നുണയാനായിട്ടില്ല'
text_fieldsകാസർകോട്: മുഖ്യമന്ത്രിയാകുന്നതിനുതൊട്ടു മുമ്പ് പിണറായി വിജയൻ നടത്തിയ നവ കേരള മാർച്ചിനോടനുബന്ധിച്ച് എൻഡോസൾഫാൻ മേഖലയിൽ അദ്ദേഹം ഒരു പര്യടനം നടത്തിയിരുന്നു. ഇരകളുടെ വീടുകളിൽചെന്ന് അവർക്ക് മധുരം നൽകിയാണ് പിണറായി നവ കേരള മാർച്ച് ആരംഭിച്ചത്.
അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി. അതിനുപുറമെ മേഖലയിൽ പഠനം നടത്തുമെന്നും പറഞ്ഞു. രണ്ടും നടന്നില്ല. 'അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഇറങ്ങുേമ്പാൾ 'എൻഡോസൾഫാൻ പത്ത് ദിവസം തുറന്നുെവച്ചാൽ പച്ചവെള്ളംപോലെ കുടിക്കാമെന്ന് പറയുന്ന കലക്ടറുണ്ടായി എന്നതാണ് സത്യം'. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിനേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു. 2017ലെ സുപ്രീംകോടതി വിധി പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2011ൽ വന്ന ഇരകളുടെ പട്ടികയിലെ 610പേർക്ക് ഇപ്പോഴും ഒന്നും കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയുമായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ പുതിയ പട്ടികയിലെ 1031പേർക്ക് ചികിത്സ ഉറപ്പാക്കി.
പുതിയ മെഡിക്കൽ ക്യാമ്പ് നടത്തിയില്ല. 18 വയസ്സിൽ താഴെയുള്ള രോഗികളായ കുട്ടികൾക്കും നഷ്ടപരിഹാരം നൽകിയില്ല. എൻഡോസൾഫാൻ വിഷമല്ല എന്നും രോഗങ്ങൾ അതുമൂലമല്ല ഉണ്ടായത് എന്നുമുള്ള വ്യാജവാദത്തിന് അടിത്തറയുണ്ടാക്കിയാണ് പിണറായി പടിയിറങ്ങുന്നതെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.