കടബാധ്യത: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പിതാവ് ജീവനൊടുക്കി
text_fieldsകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പിതാവായ ആശുപത്രി ജീവനക്കാരന്‍ കടബാധ്യതമൂലം ആത്മഹത്യ ചെയ്തു. വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ കിന്നിംഗാര്‍ ചിപ്ളിക്കോട്ടെ ജഗന്നാഥ പൂജാരിയാണ് (55) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനാണ് കശുമാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. ഇദ്ദേഹത്തിന്‍െറ രണ്ടു മക്കളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണ്. മൂത്തമകന്‍ ഹരികിരണ്‍ പെരിയ പോളിടെക്നിക്കിലും മകള്‍ ഹരിസ്മിത കര്‍ണാടക ഉജിരെയിലെ കോളജിലും പഠിക്കുന്നു. ഇരുവരും കാഴ്ചശേഷി കുറഞ്ഞവരാണ്.
മക്കളിലൊരാള്‍ക്ക് സര്‍ക്കാറില്‍നിന്ന് ദുരിതബാധിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും മറ്റ് ആനുകൂല്യങ്ങളൊന്നും കിട്ടിയില്ളെന്ന് ബന്ധുക്കള്‍ പറയുന്നു. മക്കളുടെ ചികിത്സക്കും പഠനച്ചെലവിനുമായി വലിയതുക പലരില്‍നിന്നായി കടം വാങ്ങിയിരുന്നു. ഇത് തിരികെനല്‍കാന്‍ കഴിഞ്ഞിട്ടില്ല. കേരള ഗ്രാമീണ്‍ ബാങ്കില്‍നിന്നെടുത്ത വായ്പയും തിരിച്ചടക്കാന്‍ ബാക്കിയുണ്ട്. ഇതിന്‍െറ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പരേതരായ ശങ്കപ്പ പൂജാരിയുടേയും മുത്തുവിന്‍െറയും മകനാണ് ജഗന്നാഥ. ഭാര്യ: രേവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.