ഇൗ കുഞ്ഞുപറവകളെ വിഷം കൊടുത്ത് ഇല്ലാതാക്കിയതാര് -െജഫ്രി റോയ്
text_fieldsകാസർകോട്: ‘‘ഞാൻ ആദ്യമായാണ് കാസർകോട് സന്ദർശിക്കുന്നത്, ഏറ്റവും വലിയ പാരിസ്ഥിതികദുരന്തമായാണ് ഞാൻ ഇതിനെ കാണുന്നത്. കണ്ടിട്ട് വല്ലാതെ സങ്കടംതോന്നുകയാണ്. എല്ലാം ചെറിയ കുട്ടികൾ, ആരാണ് ഇൗ ഇളംപറവകളെ വിഷംകൊടുത്ത് ഒന്നിനും വേണ്ടാത്ത നിലയിലാക്കിയത്’’ -പ്രമുഖ ഫ്രഞ്ച് ഫ്രീലാൻസ് ഫോേട്ടാഗ്രാഫ് ജേണലിസ്റ്റ് െജഫ്രി റോയ് ചോദിക്കുന്നു. എൻഡോസൾഫാൻ പീഡിതമുന്നണി ദുരിത ബാധിതർക്കായി കാസർകോട് നടത്തിയ ശിൽപശാലയിൽ സംബന്ധിക്കാനെത്തിയതായിരുന്നു െജഫ്രി റോയ്.
‘‘ഇരകളുടെ കൂടെ കൂടുതൽ സംവദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇവർക്ക് വേണ്ടി കൂടുതൽ സമയം ചെലവഴിക്കണം. ഇരകളുടെ സംഭവങ്ങൾ വസ്തുനിഷ്ഠമായി പഠിച്ച് പുറംലോകത്ത് എത്തിക്കും. ഇത് എെൻറ കടമയായി ഞാൻ ഏറ്റെടുക്കുന്നു. 1976 മുതൽ 2001 വരെ എൻഡോസൾഫാൻ തളിച്ചതുകൊണ്ട് ഒരു നാട് തന്നെ ഇല്ലാതായിരിക്കുന്നു. ഇത് ഒരു ഉത്തരവാദിത്തമില്ലായ്മയാണ്. നാടിെൻറ മണ്ണും ജലവും നശിക്കപ്പെട്ടിരിക്കുന്നു.
ആറായിരത്തിലധികം ആളുകൾ ഇതിെൻറ ഭവിഷ്യത്ത് ഇന്നും അനുഭവിക്കുകയാണ്. ചിലർ മാനസിക വൈകല്യങ്ങൾ നേരിടുേമ്പാൾ മറ്റുചിലർ ശാരീരികപ്രയാസങ്ങൾ അനുഭവിക്കുന്നു. ഇൗ പിഞ്ചുകുട്ടികൾ എന്ത് തെറ്റാണ് ചെയ്തത്?’’ മുറിവിെൻറ വേദന ശമിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും മുറിവുണ്ടാക്കിയവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും െജഫ്രി റോയ് പറയുന്നു.
ജനുവരിയിലാണ് െജഫ്രി ഇന്ത്യയിലെത്തിയത്. രണ്ട് ദിവസം എൻഡോസൾഫാൻ ബാധിതപ്രദേശങ്ങളിൽ സന്ദർശനം നടത്തും. പഠനത്തിെൻറ ഭാഗമായി ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാൾക്കാരുമായി കൂടിയാലോചനകൾ നടത്തും. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മനുഷ്യാവകാശപ്രവർത്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ െജഫ്രി റോയ് ജൈവകൃഷിക്ക് വേണ്ടി ശക്തമായി വാദിക്കുന്നയാളാണ്. രാസകൃഷിെയക്കാൾ എന്തുകൊണ്ടും അഭികാമ്യം ജൈവകൃഷിയാണ്. ഇത് ലോകത്ത് മുഴുവൻ എത്തിക്കേണ്ടതുണ്ട്. ജൈവവൈവിധ്യത്തിെൻറ സംരക്ഷണവും പരിപോഷണവും മനുഷ്യെൻറയും പരിസ്ഥിതിയുെടയും നിലനിൽപിെൻറ ആവശ്യമാണ്. ഇത് തിരിച്ചറിഞ്ഞ് ജൈവകൃഷിക്ക് പ്രാധാന്യം നൽകണം. ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും െജഫ്രി പറഞ്ഞു.
കേരളത്തിലെ ജൈവകൃഷിക്കാരെ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നും അവരിലൂടെ ഇൗ കൃഷിരീതി പഠിച്ചെടുക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വെബ് ഡിസൈനിങ്ങിൽ ഫ്രാൻസിൽനിന്ന് ബിരുദം നേടിയ െജഫ്രി ഇതേ വിഷയത്തിൽ മൂന്ന് വർഷം ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തിയിരുന്നു. തൊഴിൽ എന്ന നിലയിൽ ഏഴുവർഷം മുമ്പാണ് ബ്ലോഗ് എഴുത്തും ഫോേട്ടാ ജേണലിസവും തെരഞ്ഞെടുത്തത്. ഹോസ്പിറ്റാലിറ്റി കൂട്ടായ്മയായ കൗച്ച് സെർഫിയിൽ അംഗവുമാണ് ജെഫ്രി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി ഒമ്പത് മില്യൺ അംഗങ്ങളാണ് ഇൗ കൂട്ടായ്മയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.