കെ.ടി. ജലീലിൽ നിന്ന് മൊഴിയെടുത്തത് സ്വയംസന്നദ്ധത അറിയിച്ചതിനാലെന്ന് ഇ.ഡി.
text_fieldsകൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ മുൻ മന്ത്രി കെ.ടി. ജലീലിൽ നിന്ന് മൊഴി എടുത്തത് സ്വയംസന്നദ്ധത അറിയിച്ചതിനാലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). ജലീൽ മൊഴി നൽകിയത് സംബന്ധിച്ച് വ്യത്യസ്ത വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഇ.ഡി രംഗത്തു വന്നത്.
മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ 10 കോടി രൂപയുടെ കേസ് ആണ് നിലവിൽ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ജലീലിൽ നിന്ന് മൊഴി രേഖപ്പെടുത്തിയത്. ചന്ദ്രിക കേസിലെ തെളിവ് ശേഖരണത്തിന്‍റെ ഭാഗമായാണ് മുസ് ലിം ലീഗ് നേതൃത്വത്തിലെ ചിലർക്ക് നോട്ടീസ് നൽകിയത്. അല്ലാതെ, എ.ആർ. നഗർ സഹകരണ ബാങ്ക് ക്രമക്കേടുമായിട്ടില്ലെന്നും ഇ.ഡി. വ്യക്തമാക്കി.
എ.ആർ. നഗർ ബാങ്ക് ക്രമക്കേടിൽ കേസെടുക്കാൻ നിയമപരമായി നിലവിൽ സാധിക്കില്ല. എന്നാൽ, ചന്ദ്രിക കേസിന് സമാനമായി എ.ആർ. നഗർ ബാങ്ക് കേസിൽ വിവരശേഖരണം നടത്തുന്നുണ്ട്. ചന്ദ്രിക ദിനപത്രത്തിന്‍റെ ആവശ്യങ്ങൾക്കായല്ല 10 കോടി രൂപ അക്കൗണ്ടിൽ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചന്ദ്രികയുടെ സാമ്പത്തികസ്ഥിതി ഇപ്പോഴും മോശമാണെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.