ദിലീപിന് കോടികളുടെ നിക്ഷേപം; സാമ്പത്തിക ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നു
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ സിനിമക്ക് പുറത്തെ ബന്ധങ്ങളും ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നു. ദിലീപിനെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയാനുമാണിത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും നീളുമെന്നാണ് സൂചന.
ദിലീപ് സ്വന്തം നിലക്കും ആദ്യ ഭാര്യ മഞ്ജുവാര്യർ, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി ചേർന്നും നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ദിലീപ് നിർമിച്ച സിനിമകളുടെ സാമ്പത്തിക സ്രോതസ്സുകൾ, വിവിധ ബിസിനസ് സംരംഭങ്ങൾ, ട്രസ്റ്റുകളിലെയും ഹോട്ടലുകളിലെയും നിക്ഷേപങ്ങൾ, ജീവകാരുണ്യ മേഖലയിലെ പ്രവർത്തനങ്ങൾ, കേരളത്തിനകത്തും പുറത്തും വിദേശത്തും നടത്തിയ നിക്ഷേപങ്ങൾ, സ്റ്റേജ് ഷോകൾ, സുഹൃത്തുക്കളും ബന്ധുക്കളുമായി നടത്തിയ വൻ സാമ്പത്തിക ഇടപാടുകൾ, ബിനാമി സംരംഭങ്ങൾ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരും.
ആക്രമിക്കപ്പെട്ട നടിക്കും മഞ്ജുവാര്യർക്കും ദിലീപിനും പങ്കാളിത്തമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകളെ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ സംഭവത്തിന് കാരണമായതായി നേരേത്ത പ്രചാരണം ഉണ്ടായിരുന്നു. എറണാകുളത്തിന് പുറമെ തൃശൂർ, ഇടുക്കി, തിരുവനന്തപുരം, കോഴിക്കാട് ജില്ലകളിലും ദിലീപ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരങ്ങൾ അതത് ജില്ല രജിസ്ട്രാർമാരോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം 35 സ്ഥലത്താണ് ദിലീപ് റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയത്. ഇതിനിടെ, ദിലീപിെൻറ സ്വത്തിനെക്കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ദിലീപിെൻറ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നാണ് സൂചന. ഗൂഢാലോചനക്കേസിൽ അന്വേഷണം പൂർത്തിയായാലുടൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.