ബിനീഷിെൻറ വീട്ടിൽ നാടകീയ രംഗങ്ങൾ
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്നത് നാടകീയ സംഭവങ്ങള്. ബുധനാഴ്ച രാത്രി ഏഴോടെ പരിശോധന പൂർത്തിയായെങ്കിലും മഹസർ ഒപ്പിട്ട് നൽകില്ലെന്ന് ബിനീഷിെൻറ ഭാര്യ റെനീറ്റ നിലപാടെടുത്തതോടെ ഉദ്യോഗസ്ഥർ വീട്ടിൽതന്നെ തുടരുകയായിരുന്നു.
ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിെൻറ ഡെബിറ്റ് കാർഡ് വീട്ടിൽനിന്ന് കണ്ടെടുത്തതാണെന്ന ഇ.ഡി വാദം നുണയാണെന്നും ഇത് ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്നും അതിനാൽ ഒപ്പിടില്ലെന്നുമായിരുന്നു റെനീറ്റയുടെ നിലപാട്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് ആറംഗ ഇ.ഡി സംഘം സി.ആർ.പി.എഫ് സുരക്ഷയോടെ മരുതംകുഴിയിലുള്ള ബിനീഷിെൻറ 'കോടിയേരി' എന്ന വീട്ടിൽ പരിശോധനക്കെത്തിയത്. ഡെബിറ്റ് കാർഡ് കെണ്ടത്തിയപ്പോൾ സാക്ഷിയായി വീട്ടിലെ ഡ്രൈവർ ഉണ്ടായിരുന്നെന്നും മഹസർ ഒപ്പിട്ട് നൽകുന്നത് ബിനീഷിന് ഗുണമേ ചെയ്യുകയുള്ളൂവെന്നും ഇ.ഡി ഉദ്യോഗസ്ഥർ റെനീറ്റയോട് പറഞ്ഞു.
രാവിലെ എേട്ടാടെ ബിനീഷിെൻറ ഭാര്യയും പിഞ്ചുകുഞ്ഞും ഭാര്യാമാതാവും വീട്ടുതടങ്കലിലാണെന്നും അവരെ ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കളെത്തി. അവരെ കയറ്റിവിടാൻ ഉദ്യോഗസ്ഥർ കൂട്ടാക്കാത്തതിനെ തുടർന്ന് അവർ പ്രതിഷേധിച്ചു. വീട്ടിലുള്ളവർ മറ്റുള്ളവരെ കാണാൻ താൽപര്യമില്ലെന്നായിരുന്നു ഇ.ഡി ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിനിടെ മകളെയും ഭാര്യയെയും ഇ.ഡി ഉദ്യോഗസ്ഥർ ബന്ദിയാക്കിയിരിക്കുകയാണെന്ന ബിനീഷിെൻറ ഭാര്യാപിതാവ് പ്രദീപിെൻറ പരാതിയിൽ അന്വേഷണത്തിന് പൂജപ്പുര പൊലീസെത്തി. കേൻറാൺമെൻറ് അസി. കമീഷണറും സ്ഥലത്തെത്തി.
രണ്ടരവയസ്സുള്ള ബിനീഷിെൻറ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽവെച്ച് മാനസികമായി പീഡിപ്പിക്കുന്നെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബാലാവകാശ കമീഷനെ അകത്തേക്ക് കടത്തിവിടാനാകില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ നിലപാടെടുത്തു. അതിനിടെ സ്ത്രീകളെ ബന്ദിയാക്കിെവച്ചിരിക്കുന്നെന്ന നിലയിലുള്ള പരാതി കിട്ടിയതായി പൊലീസ് ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. അതിനുശേഷമാണ് 26 മണിക്കൂർ നീണ്ട പരിശോധനക്കുശേഷം ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിൽനിന്ന് ഇറങ്ങിയത്. പുറത്തേക്കിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം പൂജപ്പുര സി.െഎയുടെ നേതൃത്വത്തിൽ തടഞ്ഞ് വിശദീകരണം ആവശ്യപ്പെട്ടു.
ബിനീഷിെൻറ ഭാര്യയെയും കുഞ്ഞിനെയും അനധികൃതമായി തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് അവരുടെ പിതാവ് നൽകിയ പരാതിയിൽ പൂജപ്പുര പൊലീസും ബാലാവകാശ കമീഷനും കേസ് രജിസ്റ്റർ ചെയ്തു.
തങ്ങളുടെ ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന് ഇ.ഡിയും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.