Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരവില്‍ കവിഞ്ഞ സ്വത്ത്...

വരവില്‍ കവിഞ്ഞ സ്വത്ത് : കെ. ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

text_fields
bookmark_border
വരവില്‍ കവിഞ്ഞ സ്വത്ത് : കെ. ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു
cancel

തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മ​​െൻറ് ഡ യറക്ടറേറ്റ് ചോദ്യം ചെയ്തു. കേസില്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിൻെറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയതെന്നും കെ.ബാബു എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് എന്‍ഫോഴ്സ്മെന്റ് കെ.ബാബുവിൻെറ മൊഴിയെടുത്തത്. തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k babuEnforcement
News Summary - enforcement questioned k babu
Next Story