എൻജിനീയറിങ്; കുട്ടികളില്ലാതെ 36 കോളജിലെ 72 ബാച്ചുകൾ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിന് രണ്ടാം അലോട്ട്മെൻറും പൂർത്തിയായപ്പോൾ 36 സ്വകാര്യ കോളജുകളിൽ ഒരാൾ പോലും അലോട്ട്മെൻറ് നേടാതെ 72 ബാച്ചുകൾ. ആദ്യ അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ 14 കോളജുകളിലായി 18 ബാച്ചിലാണ് ആരും അലോട്ട്മെൻറ് നേടാതിരുന്നത്. ഇതോടെ, ഇൗ വർഷം എൻജിനീയറിങ് സീറ്റൊഴിവ് വർധിക്കുമെന്ന് ഏറക്കുറെ ഉറപ്പായി.
പ്രവേശന സമയം നീട്ടണമെന്ന എ.െഎ.സി.ടി.ഇയുടെയും സംസ്ഥാന സർക്കാറിെൻറയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ലെങ്കിൽ സ്വകാര്യ സ്വാശ്രയ കോളജുകളിലേക്കുള്ള സർക്കാർ അലോട്ട്മെൻറ് രണ്ടിൽ ഒതുങ്ങും. ഒരു സ്വകാര്യ കോളജിൽ ആകെ അഞ്ച് ബാച്ചിലേക്കും ഒരു കുട്ടിപോലും സർക്കാർ സീറ്റിലേക്ക് അലോട്ട്മെൻറ് നേടിയിട്ടില്ല. മൂന്നു കോളജുകളിൽ നാലു വീതം ബാച്ചുകളിൽ കുട്ടികളില്ല. ഏഴു കോളജിൽ മൂന്നു വീതം ബാച്ചുകളിലും ഒരാൾ പോലുമില്ല. സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റാണ് സർക്കാർ അലോട്ട്മെൻറിനു വിട്ടുനൽകുന്നത്.
റാങ്ക് പട്ടികയിൽ 5000 ത്തിലധികം കുട്ടികൾ കുറഞ്ഞതും കോളജുകളുടെ മോശം പ്രകടനവുമാണ് അലോട്ട്മെൻറില്ലാത്ത ബാച്ചുകൾ വർധിക്കാനിടയാക്കിയത്. കുട്ടികളില്ലാത്ത ബാച്ചുകൾ കൂടുതൽ മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചിലാണ്. 25 കോളജുകളിൽ ഇൗ ബ്രാഞ്ചിൽ ഒരു കുട്ടിപോലുമില്ല. ഇലക്ട്രിക്കലിൽ 18 ബാച്ചിലും ഇലക്ട്രോണിക്സിൽ 17 കോളജിലും സിവിൽ എൻജിനീയറിങ്ങിൽ 10 കോളജിലും അൈപ്ലഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ, ഒാേട്ടാ മൊബൈൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒാരോ കോളജിലും കുട്ടികളില്ല.
പ്രിയം വർധിച്ച കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ ഒരു കുട്ടി പോലും അലോട്ട്മെൻറ് നേടാത്ത ബാച്ചുകളില്ല. നിലവിൽ അലോട്ട്മെൻറ് ലഭിച്ചവരിൽ ഒേട്ടറെ പേർ െഎ.െഎ.ടി, എൻ.െഎ.ടി പ്രവേശനത്തിനുള്ള ജോയൻറ് സീറ്റ് അലോക്കേഷനിൽ (ജോസ) കൂടി പെങ്കടുക്കുന്നവരാണ്. ഒക്ടോബർ 27നാണ് ജോസയിൽ ആദ്യ സീറ്റ് അലോക്കേഷൻ.
ഇതോടെ, സംസ്ഥാനത്തെ കോളജുകളിൽ അലോട്ട്മെൻറ് ലഭിച്ചവർ പലരും സീറ്റ് ഉപേക്ഷിക്കും. പിന്നാലെ, മെഡിക്കൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികളും എൻജിനീയറിങ് സീറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഉപേക്ഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.