എൻജിനീയറിങ് കോളജുകൾ തുറക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടി
text_fieldsതിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലക്ക് കീഴിെല കോളജുകൾ ഒാണാവധിക്ക് ശേഷം തുറക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടി. പ്രളയബാധിത പ്രദേശങ്ങളിൽ നടക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ എൻജിനീയറിങ് വിദ്യാർഥികളുടെയും ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനാണ് അവധി ദീർഘിപ്പിച്ചതെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. പത്മകുമാർ അറിയിച്ചു.
സാേങ്കതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഇടുക്കി, വയനാട് കോളജുകൾ ഒഴികെയുള്ള എൻജിനീയറിങ്, പോളിടെക്നിക് കോളജുകൾ തുറക്കുന്നത് 29ൽനിന്ന് മൂന്നിലേക്ക് നീട്ടി സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഇടുക്കി, വയനാട് കോളജുകൾ സെപ്റ്റംബർ 10നകം തുറക്കാൻ പ്രിൻസിപ്പൽമാർ നടപടി സ്വീകരിക്കണം. പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളും ജീവനക്കാരും സാേങ്കതിക വിദ്യാഭ്യാസ വകുപ്പിെൻറ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.