മുന്നാക്ക സംവരണത്തിന് 1150 എൻജിനീയറിങ് സീറ്റുകൾ വർധിപ്പിക്കും
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് കോഴ്സുകളിലും മുന്നാക്ക സംവരണ ം നടപ്പാക്കുന്നതിന് സർക്കാർ, എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലായി 1150ഒാളം ബി.ടെക് സീറ്റുകൾ വർധിപ്പി ക്കും. മെഡിക്കൽ, ഡെൻറൽ, ആയുർവേദം, ഹോമിയോ കോഴ്സുകളിൽ കഴിഞ്ഞവർഷ ം തന്നെ മുന്നാക്കസംവരണത്തിന് ബന്ധപ്പെട്ട കേന്ദ്രസമിതികൾ സീറ്റ് വർധിപ്പിച്ചുനൽകുകയും പ്രവേശനം നടത്തുകയും ചെയ്തിരുന്നു.
മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ.ഡബ്ല്യു.എസ്) സർക്കാർ ഉദ്യോഗത്തിലും വിദ്യാർഥി പ്രവേശനത്തിലും പത്ത് ശതമാനം സംവരണം അനുവദിക്കുന്നത് സംബന്ധിച്ച് റിട്ട. ജസ്റ്റിസ് കെ. ശശിധരൻ നായർ അധ്യക്ഷനായ കമീഷൻ സമർപ്പിച്ച ശിപാർശകൾ സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കിയതോടെയാണ് ഇൗ വർഷം എൻജിനീയറിങ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കും സംവരണം ഏർപ്പെടുത്തുന്നത്. നിലവിലുള്ള സീറ്റിന് പുറമെ പത്ത് ശതമാനം സീറ്റ് അനുവദിച്ചാണ് സംവരണം നടപ്പാക്കുക. ഇതുവഴി സംസ്ഥാനത്തെ ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിൽ 334 സീറ്റ് വർധിപ്പിക്കും.
മൂന്ന് എയ്ഡഡ് കോളജുകളിൽ ന്യൂനപക്ഷ പദവിയുള്ള രണ്ട് കോളജുകളിൽ മുന്നാക്ക സംവരണം ബാധകമാകില്ല. അവശേഷിക്കുന്ന ഒരു എയ്ഡഡ് കോളജിൽ 57 സീറ്റും വർധിക്കും. കാർഷിക സർവകലാശാലക്ക് കീഴിലെ എൻജിനീയറിങ് കോഴ്സിൽ എട്ടും വെറ്ററിനറി സർവകലാശാലക്ക് കീഴിലെ കോഴ്സിൽ 12ഉം ഫിഷറീസ് സർവകലാശാല കോഴ്സിൽ നാലും സീറ്റ് വർധിക്കും. സർക്കാർ നിയന്ത്രിത െഎ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജുകളിൽ മൊത്തം 234 സീറ്റാണ് വർധിപ്പിക്കേണ്ടത്. എൽ.ബി.എസിന് കീഴിലുള്ള രണ്ട് കോളജുകളിൽ 90 സീറ്റും സഹകരണവകുപ്പിന് കീഴിലെ ‘കേപി’െൻറ ഒമ്പത് കോളജുകളിൽ 264 സീറ്റുമാണ് വർധിപ്പിക്കുക. കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള പാപ്പനംകോട് എസ്.സി.ടി കോളജിൽ 42ഉം സീറ്റ് വർധിപ്പിക്കും.
എം.ജി സർവകലാശാലയുടെ കീഴിലുള്ള എൻജി. കോളജിൽ 24ഉം കേരള സർവകലാശാലയുടെ കാര്യവട്ടം കോളജിൽ 18ഉം കാലിക്കറ്റ് സർവകലാശാലയുടെ എൻജി. കോളജിൽ 27ഉം സീറ്റ് വർധിപ്പിക്കും. സെൻറർ ഫോർ കണ്ടിന്യൂയിങ് എജക്കേഷന് കീഴിലുള്ള മൂന്നാർ എൻജി. കോളജിൽ 24ഉം സീറ്റാണ് മുന്നാക്ക സംവരണത്തിന് വർധിപ്പിക്കേണ്ടത്. അതേസമയം, മുന്നാക്ക സംവരണത്തിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, മേഞ്ചരി, കൊല്ലം പാരിപ്പള്ളി, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലെ സർക്കാർ മെഡിക്കൽ കോളജുകളിലായി കഴിഞ്ഞവർഷം 155 എം.ബി.ബി.എസ് സീറ്റ് വർധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.