ഷാഫിലിന്റെ കണക്കു പുസ്തകത്തിൽ വീണ്ടും റാങ്ക്
text_fieldsകോഴിക്കോട്: എല്ലാത്തിലും കണക്ക് കണ്ടെത്തി ആനന്ദിക്കുക. അതാണ് ഷാഫിൽ മാഹീെൻറ രീതി. ഇതുതന്നെയാണ് കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിലും ഷാഫിലിന് റാങ്കിെൻറ തിളക്കം നൽകിയത്. രാജ്യത്തെ പ്രമുഖ എൻജിനീയറിങ്, സയൻസ് പഠന സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡിൽ അഖിേലന്ത്യ തലത്തിൽ നാലാം റാങ്കും ദക്ഷിണേന്ത്യയിൽ ഒന്നാം റാങ്കും സ്വന്തമാക്കിയതിനു പിന്നാലെയാണ് മലപ്പുറം തിരൂർ സ്വദേശിയായ ഷാഫിൽ മാഹീൻ കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്.
ജെ.ഇ.ഇ അഡ്വാൻസ്ഡ് എൻട്രൻസിൽ 366 ൽ 331 മാർക്കുമായി 90.43 ശതമാനത്തോടെയായിരുന്നു ഷാഫിലിെൻറ നേട്ടം. ജെ.ഇ.ഇ മെയിൻസിൽ അഖിലേന്ത്യ തലത്തിൽ എട്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും ഷാഫിലിനായിരുന്നു. കുസാറ്റ് എൻജിനീയറിങ് എൻട്രൻസിലും ഒന്നാം റാങ്ക് ലഭിച്ചിരുന്നു. കോഴിക്കോട് അരയിടത്തുപാലത്തിനു സമീപം സൗഭാഗ്യ അപ്പാർട്ട്മെൻറിലാണ് ഇപ്പോൾ താമസം. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിനൊപ്പം പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ചതോടെയാണ് റാങ്ക് ഷാഫിലിെൻറ ൈകപ്പിടിയിലൊതുങ്ങിയത്.
എൻജിനീയറിങ് എൻട്രൻസിൽ ഒന്നാംറാങ്ക് നേടിയിട്ടും ഷാഫിൽ മാഹീൻ എൻജിനീയറാവാനില്ല. അറിയപ്പെടുന്ന ഗണിത ശാസ്ത്രജ്ഞനാവുക എന്നതാണ് ലക്ഷ്യം. അതിനായുള്ള ഒരുക്കം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇതിനകം സീറ്റും ഉറപ്പാക്കിക്കഴിഞ്ഞു ഇൗ മിടുക്കൻ. തിരുവനന്തപുരത്ത് റാങ്ക് പ്രഖ്യാപിക്കുേമ്പാൾ ഷാഫിൽ കോഴിക്കോെട്ട ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു. വിജയത്തിൽ സന്തോഷമുണ്ടെന്നും ഒന്നാം റാങ്ക് പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ആദ്യ പ്രതികരണം. ‘‘എൻജിനീയറിങ്ങിലേക്കില്ല. എനിക്ക് ഗണിതശാസ്ത്രത്തിലാണ് താൽപര്യം. അതിൽ ഗവേഷണം നടത്തണം. വീട്ടുകാർക്ക് താൽപര്യം കമ്പ്യൂട്ടർ സയൻസിനോടും മറ്റുമായിരുന്നു’’-ഷാഫിൽ പറഞ്ഞു.
തെൻറ നിർബന്ധത്തിന് വഴങ്ങിയാണ് ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രേവശനം നേടിയതെന്നും ഒമ്പതാം ക്ലാസ് മുതൽ കണക്കിനോട് ഏറെ ഇഷ്ടെമന്നും ഷാഫിൽ പറയുന്നു. അധ്യാപകരാണ് കണക്കിൽ ഉയർന്ന പഠനത്തിന് ഷാഫിലിനെ പ്രോത്സാഹിപ്പിച്ചത്. നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമാണ് കോഴ്സ്. കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ) പരീക്ഷയിൽ ദേശീയതലത്തിൽ നേടിയ 41 ാംറാങ്കിെൻറ ബലത്തിലാണ് ഷാഫിൽ അവിടെ പ്രവേശനം നേടിയത്. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിലായിരുന്നു പത്താംതരംവരെയുള്ള പഠനം.
തുടർന്ന് കോഴിക്കോട് റെയ്സ് പബ്ലിക് സ്കൂളിൽ നിന്ന് പ്ലസ്ടു. അവിടെതന്നെയായിരുന്നു എൻട്രൻസ് പരിശീലനവും. തിരൂർ എസ്.എസ്.എം േപാളിടെക്നിക് അധ്യാപകൻ െക.എ. നിയാസിയുടെയും കാവന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷംജിതയുടെയും മകനാണ്. സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷെൻറ മാത്സ് ഒളിമ്പ്യാഡിൽ കഴിഞ്ഞവർഷം ദേശീയതലത്തിൽ മൂന്നാം സ്ഥാനം നേടിയ ഷാഫിൽ എട്ടാം ക്ലാസിലെത്തിയപ്പോൾ കരാേട്ടയിൽ ബ്ലാക് ബെൽറ്റും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.