എൻജിനീയറിങ് പ്രവേശനം; ഷാഫിൽ മാഹീന് ഒന്നാം റാങ്ക്
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിൽ എൻ. ഷാഫിൽ മഹീനാണ് ഒന്നാം റാങ്ക്. ആദ്യ 13 റാങ്കുകളും ആൺകുട്ടികൾക്കാണ്. 600ൽ 587.13 സ്കോർ നേടിയ ഷാഫിൽ മഹീൻ െഎ.െഎ.ടി, സയൻസ് പഠനസ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പ്രവേശനപരീക്ഷയിലെ നാലാം റാങ്ക് ജേതാവ് കൂടിയാണ്.
കോഴിക്കോട് പുതിയറ സൗഭാഗ്യ അപ്പാർട്മെൻറ് ഫ്ലാറ്റ് നമ്പർ 20ൽ കെ.എ. നിയാസിെൻറയും ഡോ. ഷംജിതയുടെയും മകനാണ്. മലപ്പുറം കൊടിഞ്ഞി സി.പി ഹൗസിൽ സി.പി. അലിഫ് അൻഷിൽ ഫാർമസി കോഴ്സ് പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് നേടി. സ്കോർ 408.58. എൻജിനീയറിങ്ങിൽ കോട്ടയം കളത്തിപ്പടി ബ്ലൂ ബെൽ അപ്പാർട്മെൻറ്സിൽ വേദാന്ത് പ്രകാശ് ഷേണായ് (580.81) രണ്ടും കോട്ടയം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ അഭിലാഷ് കാർ (579.60) മൂന്നും റാങ്കുകൾ നേടി.
പട്ടികജാതി വിഭാഗത്തിൽ മലപ്പുറം ചെട്ടിപ്പടി നെടുവ നോർത്ത് ചിറംതിണ്ടത്ത് സി. ഇന്ദ്രജിത് (506.50) ഒന്നാം റാങ്ക് നേടി. വയനാട് തോൽപ്പെട്ടിയിലെ അശ്വിൻ വിശ്വനാഥിനാണ് (500.43) രണ്ടാം റാങ്ക്. പട്ടികവർഗ വിഭാഗത്തിൽ കോട്ടയം മേലുകാവ് പുത്തൻപറമ്പിൽ ഹൗസിൽ ജിബിൻ ജോർജിനാണ് (392.96) ഒന്നാം റാങ്ക്. കാസർകോട് കാലിച്ചാനടുക്കം ചാമക്കുഴി കൂവക്കല്ല് ഹൗസിൽ പി. അശ്വിൻ (387.98) രണ്ടാം റാങ്ക് നേടി.
എൻജിനീയറിങ് വിഭാഗത്തിലെ നാലുമുതലുള്ള റാങ്കുകാർ
തിരുവനന്തപുരം: നാലാം റാങ്ക് -ആനന്ദ് ജോർജ്, മുതുകാട്ടിൽ, ക്ലബ്റോഡ്, കീഴ്ത്തടിയൂർ, കോട്ടയം, സ്കോർ -579.53. അഞ്ച് -എം. നന്ദഗോപാൽ, നന്ദാവനം, എം.എൽ.എ റോഡ്, കോവൂർ, കോഴിക്കോട്, 574.76. ആറ് -പ്രശാന്ത് ശിഷോദിയ, ജവഹർ നവോദയ വിദ്യാലയം, വടവാതൂർ, കോട്ടയം -573.56. ഏഴ് -ആരോൺ ജോൺ സാബു, തേവലപ്പുറത്ത് ആരോൺസ്, കൊടുങ്ങാനൂർ, തിരുവനന്തപുരം -573.52, എട്ട് -കെ. അഖിൻ ഷാ അലിൻ, കല്ലിങ്ങൽ ഹൗസ്, ഗാന്ധിനഗർ, അങ്ങാടിപ്പുറം, മലപ്പുറം -572.87. ഒമ്പത് -നന്ദഗോപൻ, ‘അഭിലാഷ്’, തേവള്ളി, കൊല്ലം -571.75. പത്ത് -സത്യബ്രത നായക്, ജവഹർ നവോദയ വിദ്യാലയം, വടവാതൂർ, കോട്ടയം -570.98. ഫാർമസി വിഭാഗത്തിലെ മറ്റ് റാങ്കുകാർ: നാല് -പി.കെ. മുഹമ്മദ് റബീഹ്, പോത്തുകണ്ടി, കല്ലാച്ചി, കോഴിക്കോട് -394.24. അഞ്ച് -പി.എസ്. നിർമൽ പ്രകാശ്, ‘അഭിലാഷ്’, യൂനിറ്റി കോളജ് റോഡ്, നറുകര, മലപ്പുറം -392.62. ആറ് -എ. ജഹൻഷ, ജെ.ജെ ഹൗസ്, കല്ലുവെട്ടി, മഞ്ഞമല, തിരുവനന്തപുരം -392.27. ഏഴ് -ജോൺ ആർഡ്രിയൻ, കളത്തിൽ ഹൗസ്, ജനത റോഡ്, മട്ടാഞ്ചേരി, എറണാകുളം -391.34. എട്ട് -എം. നീതു, പുതുപ്പറമ്പിൽ, അറവങ്കര, പൂക്കോട്ടൂർ, മലപ്പുറം -388.65. ഒമ്പത് -എസ്. ഗോവർധൻ ദാസ്, കാഞ്ഞിരത്തുമൂട്ടിൽ, എ.കെ.ജി ജങ്ഷൻ, കേണിച്ചിറ, വയനാട് -386.38. പത്ത്: അക്ഷയ് ജലരാജ്, ഷീജ നിവാസ്, എടക്കാട്, കടമ്പൂർ, കണ്ണൂർ -386.24.
യോഗ്യത നേടിയത് 72440 േപർ
തിരുവനന്തപുരം: 90806 പേർ എഴുതിയ എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ 72440 േപരാണ് യോഗ്യതനേടിയത്. ഇതിൽ യോഗ്യതപരീക്ഷയിലെ മാർക്ക് കൂടി സമർപ്പിച്ച് 61716 പേർ ആണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. അപേക്ഷയിലെ ന്യൂനതകാരണം എൻജിനീയറിങ്ങിൽ 107 വിദ്യാർഥികളുടെയും ഫാർമസി വിഭാഗത്തിൽ 158 പേരുടെയും ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റിെൻറ പകർപ്പ് സമർപ്പിക്കാത്ത 699 വിദ്യാർഥികളുടെയും ഫലം തടഞ്ഞിട്ടുണ്ട്. ഫാർമസി പരീക്ഷയിൽ കോട്ടയം വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിലെ സുദീപ് മാജി (402.47) രണ്ടും കോഴിക്കോട് കോവൂർ ‘ഗുൽഷൻ’ 30/402ൽ നക്കാഷ് നാസർ (402.32) മൂന്നും റാങ്കുകൾ നേടി. ഫാർമസി പരീക്ഷ എഴുതിയ 31670 പേരിൽ 28022 പേരാണ് യോഗ്യതനേടിയത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസാണ് റാങ്കുകൾ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.