എൻജിനിയറിങ്/ ഫാർമസി കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fields
തിരുവനന്തപുരം: സംസ്ഥാനത്തെ 2024 ലെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ ഔട്ട് എടുക്കണം. ഈ ഘട്ടത്തിൽ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ പിന്നീട് ലഭിക്കില്ല. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ട്സ് ക്ലോസ് 11.7.1-ൽ പറഞ്ഞിട്ടുള്ള ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
അലോട്ട്മെന്റ് പ്രകാരം എൻജിനിയറിങ്, ഫാർമസി കോഴ്‌സുകൾക്ക് പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 27 ഉച്ചക്ക് രണ്ടിനുള്ളിൽ ഓൺലൈൻ പേയ്മെന്റ് മുഖേനയോ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടക്കണം.
27ന് വൈകീട്ട് മൂന്നിനുള്ളിൽ പ്രവേശനം നേടണം. ആർക്കിടെക്ചർ കോഴ്‌സുകൾക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമീഷണർക്ക് അടക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 24 ഉച്ചക്ക് രണ്ടിമുള്ളിൽ അടക്കണം. 24ന് വൈകീട്ട് മൂന്നിനുള്ളിൽ പ്രവേശനം നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.