മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയുടെ സുരക്ഷ വർധിപ്പിച്ചു; പൊലീസുകാരുടെ എണ്ണം കൂട്ടി
text_fieldsതിരുവനന്തപുരം: സെക്രേട്ടറിയറ്റിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിെൻറയും സുരക്ഷ വർധിപ്പിക്കുന്നു. ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കുന്ന പൊലീസുകാരുടെ എണ്ണം കൂട്ടി. ദേവസ്വം ബോർഡ് ജങ്ഷനിൽനിന്ന് ക്ലിഫ് ഹൗസിലേക്കുള്ള റോഡിൽ സുരക്ഷ പരിശോധന വർധിപ്പിക്കണമെന്ന ശിപാർശ പൊലീസിെൻറ പരിഗണനയിലുണ്ട്.
ക്ലിഫ് ഹൗസ് പുറത്തുനിന്നുള്ളവര്‍ക്ക് കാണാനാവാത്തവിധം ചുറ്റുമതിലിെൻറ ഉയരം വര്‍ധിപ്പിക്കണം. മതില്‍ ഒരാള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധം ഉയരംകൂട്ടി മുകളില്‍ മുള്ളുവേലി സ്ഥാപിക്കണമെന്നും ശിപാർശയുണ്ട്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒൗദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു. മുഖ്യമന്ത്രി വസതിയിലുണ്ടായിരിക്കെ പൊലീസിനെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്ലിഫ് ഹൗസിെൻറ പ്രധാന കവാടത്തിന് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.
സെക്രേട്ടറിയറ്റിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരിക്കെ മൂന്ന് വനിത മോർച്ച പ്രവർത്തകർ വളപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് സെക്രേട്ടറിയറ്റിെൻറ സുരക്ഷ വർധിപ്പിച്ചത്. സെക്രേട്ടറിയറ്റിന് ചുറ്റും നിശ്ചിത അകലത്തായി പ്രേത്യക പോയൻറുകൾ നിശ്ചയിച്ച് പൊലീസുകാരെ വിന്യസിച്ചിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.