സി.പി.എം വിട്ടുനിന്നു; എന്‍മകജെയില്‍ ബി.ജെ.പിക്കെതിരെയുള്ള അവിശ്വാസം പാളി
text_fieldsബദിയടുക്ക: എന്‍മകജെ പഞ്ചായത്തില്‍ ബി.ജെ.പി ഭരണസമിതിയെ താഴെ ഇറക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയ അവിശ്വാസപ്രമേയ ചര്‍ച്ച സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നതോടെ പരാജയപ്പെട്ടു. പ്രമേയം ചര്‍ച്ചക്കെടുക്കേണ്ട യോഗത്തിലേക്ക് ബി.ജെ.പി അംഗങ്ങളും വന്നില്ല. സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായി. പ്രമേയത്തെ സി.പി.എം എതിര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ സി.പി.ഐ പിന്തുണച്ചു. 17 അംഗങ്ങളുള്ള ഭരണസമിതിയില്‍ കോറം തികയണമെങ്കില്‍ ഒമ്പതംഗങ്ങള്‍ ഹാജരാകണം.
ഏഴു ബി.ജെ.പിയും ഏഴു യു.ഡി.എഫും മൂന്ന് എല്‍.ഡി.എഫും (രണ്ടു സി.പി.എം, ഒരു സി.പി.ഐ) ആണ് അംഗനില. ചൊവ്വാഴ്ച 10.30ന് ചര്‍ച്ചക്ക് എടുക്കുമ്പോഴേക്കും ബി.ജെ.പിയുടെ ഏഴും സി.പി.എമ്മിന്‍െറ രണ്ടും ലീഗിന്‍െറ ഒരംഗവും എത്തിയില്ല.
ലീഗ് അംഗം സിദ്ദീഖ് ഹാജി കൃത്യസമയത്ത് എത്താത്തതിനാല്‍ യോഗ ഹാളിലേക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
ആറു യു.ഡി.എഫ് അംഗങ്ങളും ഒരു സി.പി.ഐ അംഗവും ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും കോറം തികയാത്തതിനാല്‍ ഭരണസമിതിയെ താഴെയിറക്കാനുള്ള അവിശ്വാസചര്‍ച്ച പരാജയപ്പെട്ടു. ബി.ജെ.പിയുടെ രൂപവാണി ആര്‍. ഭട്ട് പ്രസിഡന്‍റായി തുടരും.
ഇന്ന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും സി.പി.എം നിലപാടിന് മാറ്റമുണ്ടാകുമെന്ന് സൂചനയില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും യു.ഡി.എഫും ഒപ്പത്തിനൊപ്പമായപ്പോള്‍ എല്‍.ഡി.എഫ് അംഗങ്ങളുടെ വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പിലൂടെ ബി.ജെ.പി ഭരണത്തിലത്തെിയത്.
പ്രസിഡന്‍റിന്‍െറ ഏകാധിപത്യനിലപാടിലും അംഗങ്ങളെ വിശ്വാസത്തിലെടുക്കാത്തതിലും പ്രതിഷേധിച്ചാണ് യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍, സി.പി.ഐ പിന്തുണച്ചിട്ടും സി.പി.എമ്മിലെ രണ്ടംഗങ്ങള്‍ വിട്ടുനിന്നതാണ് ബി.ജെ.പിക്ക് കസേര ഉറപ്പിക്കാന്‍ വീണ്ടും അവസരമുണ്ടാക്കിയത്.
സി.പി.എമ്മിലെ ചില പ്രാദേശികനേതാക്കളുടെ ബി.ജെ.പിയുമായുള്ള രഹസ്യബന്ധമാണ് ഈ കൂട്ടുകെട്ടിലൂടെ പരസ്യമായതെന്ന് യു.ഡി.എഫ് ആരോപിച്ചു. അതേസമയം, ആരെ പിന്തുണക്കണമെന്നും ആരെ അധികാരത്തില്‍ ഇരുത്തണമെന്നുമുള്ള അജണ്ടയല്ല പാര്‍ട്ടിക്കുള്ളതെന്നും നേരത്തേയുള്ള പാര്‍ട്ടിയുടെ നിലപാടുകളാണ് അവിശ്വാസചര്‍ച്ചയിലും ഉണ്ടായതെന്നും സി.പി.എം വൃത്തങ്ങള്‍ വ്യ
ക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.