എൻമകജെ ഭരണം തോട്ടട മനെയുെട വീട്ടുകാര്യം
text_fieldsകാസർകോട്: എൻഡോസൾഫാൻ ദുരിതം വിതച്ച ഗ്രാമത്തിന് തെരഞ്ഞെടുപ്പു ചൂടിൽ പറയാനുള്ളത് ഒരു കുടുംബ കാര്യം. ഷേണി തോട്ടട മനെ കുടുംബമാണ് പഞ്ചായത്ത് ഭരണത്തിെൻറ ചുക്കാൻ പിടിക്കുന്നത്.
എൻമകജെ പഞ്ചായത്തിൽ കോൺഗ്രസ് സീറ്റിൽ തോട്ടട മനെ കുടുംബത്തിൽ നിന്നുള്ള സഹോദരങ്ങളാണ് മത്സരിക്കുന്നത്. കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി ജെ.എസ്. സോമശേഖരയും സഹോദരനും അധ്യാപകനുമായ ജെ.എസ്. രാധാകൃഷ്ണനുമാണിവർ.
നിലവിൽ സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് ശാരദ ഇവരുടെ മാതാവാണ്. 20 വർഷമായി പഞ്ചായത്ത് അംഗമായ അമ്മ ഇക്കുറി മത്സരിക്കുന്നില്ല. സോമശേഖര 14ാം വാർഡായ ഷേണിയിൽ നിന്നാണ് ജനവിധി തേടുന്നത്. ജെ.എസ്. രാധാകൃഷ്ണൻ 11ാം വാർഡായ ബെദ്രം പള്ളയിലാണ് മത്സരിക്കുന്നത്.
2010 മുതൽ 2015 വരെ ജെ.എസ്. സോമശേഖര എൻമകജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്നു. 2015ൽ ബി.ജെ.പി കോട്ടയിൽ മത്സരിച്ച് കോൺഗ്രസിനുണ്ടായിരുന്ന 110 വോട്ട് 340 ആക്കി ഉയർത്താനായെങ്കിലും പരാജയപ്പെട്ടു. ജ്യേഷ്ഠസഹോദരൻ ജെ.എസ്. രാധാകൃഷ്ണെൻറ കന്നിയങ്കമാണ്.
ബി.ജെ.പി പ്രതിനിധിയായ പ്രസിഡൻറിനെ അവിശ്വാസ പ്രമേയത്തിലൂടെ 2018ൽ താഴെയിറക്കിയാണ് ഇവരുടെ മാതാവ് വൈ. ശാരദ പ്രസിഡൻറായത്. 2000 മുതൽ നീണ്ട 20 വർഷക്കാലം പഞ്ചായത്ത് അംഗമായിരുന്നു ശാരദ.
2000-05 കാലഘട്ടത്തിലും ശാരദയായിരുന്നു ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. 17 വാർഡുകളുള്ള എൻമകജെ പഞ്ചായത്തിൽ 14 സീറ്റിൽ കോൺഗ്രസും മൂന്നു സീറ്റിൽ ലീഗുമാണ് സീറ്റുവിഭജന ധാരണപ്രകാരം ഇത്തവണ മത്സരിക്കുന്നത്. കോൺഗ്രസ് -നാല്, മുസ്ലിം ലീഗ് -മൂന്ന്, ബി.ജെ.പി -ഏഴ്, സി.പി.എം -രണ്ട്, സി.പി.െഎ -ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.