അമ്പലപ്പുഴ വീഴ്ച: സുധാകരനെതിരായ തെളിവെടുപ്പ് പൂർത്തിയായി
text_fieldsആലപ്പുഴ: അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ സി.പി.എം നിയോഗിച്ച അന്വേഷണകമീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. രണ്ടാംദിവസം കമീഷൻ അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവർക്ക് മുന്നിൽ എ.എം. ആരിഫ് എം.പി, സംസ്ഥാനകമ്മിറ്റിയംഗം സജി ചെറിയാൻ, ജില്ല സെക്രേട്ടറിയറ്റ് അംഗം ഡി. ലക്ഷ്മണൻ എന്നിവരടക്കമുള്ളവർ വിവരങ്ങൾ കൈമാറി. തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ജില്ല സെക്രേട്ടറിയറ്റിലും ജില്ല കമ്മിറ്റിയിലും ഉയർന്ന ആരോപണങ്ങളും പരാതികളുമാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
ജി. സുധാകരനെതിരെ സലാം ഉന്നയിച്ച പരാതികൾ ശരിവെക്കുന്നതരത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നുമാണ് ഭൂരിഭാഗംപേരും പറഞ്ഞത്. ചിലർ സുധാകരനെ അനുകൂലിച്ചും സംസാരിച്ചു. ടേം നിബന്ധനപ്രകാരം പ്രമുഖർക്ക് സീറ്റ് നിഷേധിക്കുേമ്പാൾ പകരക്കാരായി എത്തുന്ന പുതുമുഖങ്ങൾ കടുത്തമത്സരം നേരിേടണ്ടിവരും. ഇക്കാര്യത്തിൽ വോട്ട് കുറയാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, ഈ സാഹചര്യത്തിൽ പാർട്ടിനിശ്ചയിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പരിഭവം മാറ്റിവെച്ച് സംസ്ഥാനകമ്മിറ്റി അംഗമെന്ന നിലയിൽ സുധാകരൻ സജീവമായിരുന്നില്ലെന്ന പരാതിയും ഉന്നയിച്ചതായാണ് വിവരം.
സ്വാധീനമുള്ള മേഖലകളായ അമ്പലപ്പുഴ മണ്ഡലത്തിെൻറ ഭാഗമായ ആലപ്പുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വോട്ടുചോർച്ചയില്ലെന്ന് കണക്കുകൾ നിരത്തിയാണ് ആരോപണത്തെ പ്രതിരോധിച്ചത്.
അതേസമയം, ജില്ല കമ്മിറ്റിയോഗത്തിൽ സുധാകരനെതിരെ സംസാരിച്ചവർ കമീഷന് മുന്നിലും അത് ആവർത്തിച്ചതായാണ് വിവരം. തെളിവെടുപ്പ് പൂർത്തിയാക്കിയ കമീഷൻ അംഗങ്ങൾ ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലും പങ്കെടുത്താണ് മടങ്ങിയത്.
സുധാകരനെതിരെ പരാതിപ്രളയം
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിക്കാനെത്തിയ രണ്ടംഗ കമീഷന് മുന്നിൽ മുൻമന്ത്രി ജി. സുധാകരനെതിരെ പരാതി പ്രളയം. മുൻ പേഴ്സനൽ സ്റ്റാഫ് അംഗം വേണുഗോപാൽ എഴുതി തയാറാക്കിയ പരാതിയാണ് അതിൽപ്രധാനം. തന്നെയും കുടുംബത്തിനെയും ദ്രോഹിച്ചെന്നും ജാതിപറഞ്ഞ് പുറത്താക്കിയെന്നും അടക്കമുള്ള പരാതിയാണ് നൽകിയത്.
ജില്ലകമ്മിറ്റിയിൽ എച്ച്. സലാമിെൻറ ആരോപണങ്ങൾ ശരിവെച്ച എ.എം. ആരിഫ് എം.പി, മന്ത്രി സജി ചെറിയാൻ, ചന്ദ്രബാബു അടക്കമുള്ള നേതാക്കൾ കമീഷന് മുന്നിൽ കൂടുതൽ കാര്യങ്ങൾ പറഞ്ഞതായാണ് വിവരം. അമ്പലപ്പുഴ, ആലപ്പുഴ ഏരിയ കമ്മിറ്റികളിൽനിന്ന് ഹാജരായ നേതാക്കളിൽ ഭൂരിഭാഗംപേരും സുധാകരന് എതിരായിരുന്നു. ഇലക്ഷൻ ഫണ്ട് വിവാദവും പ്രധാനവിഷയമായി. പണം പിരിച്ചിട്ടും സ്ഥാനാർഥി ആരാണെന്ന് അറിഞ്ഞേപ്പാൾ നൽകിയില്ലെന്ന പരാതിയും ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.