വിദ്യാർഥികൾക്ക് ഇൻറർനെറ്റ് ലഭ്യത; മുഖ്യമന്ത്രി സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: മുഴുവൻ വിദ്യാർഥികൾക്കും ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. പത്തിന് രാവിലെ 11.30 ന് വിഡിയോ കോൺഫറൻസ് വഴിയാണ് യോഗം.ദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇൻറർനെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.
ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങള്‍ ഫോണ്‍വഴിയും ഫേസ്ബുക്ക് സന്ദേശങ്ങളുമായി മുഖ്യമന്ത്രിക്കും കലക്ടർമാർക്കും ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിക്കാൻ തീരുമാനിച്ചത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിൽ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി നെറ്റ്‌വര്‍ക്ക് കവറേജിെൻറ കുറവായിരുന്നു. മൊബൈല്‍, ഇൻറര്‍നെറ്റ് സേവന ദാതാക്കളുടെയും സഹകരണത്തോടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചാലെ ഓൺലൈൻ വിദ്യാഭ്യാസം സുഗമമായി നടത്താനാവുകയുള്ളു.
മലയോര മേഖലകളിലാണ് നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്. ചിലപ്രദേശങ്ങളിൽ ഡാറ്റ കണക്ഷന് ഇല്ലാത്തതിനാൽ ലൈവ് ക്ലാസുകള്‍ കാണുന്നതിനും അധ്യാപകര്‍ അയച്ചു കൊടുക്കുന്ന വിഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനും വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാർഥികൾ പറയുന്നു.
പ്രതിമാസമുള്ള റീചാര്‍ജുകള്‍ ചെലവേറിയതാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതി രക്ഷിതാക്കളും ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.