സർവകലാശാലകളിൽ അനാവശ്യ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കണം -ഗവർണർ
text_fieldsതിരുവനന്തപുരം: രാജ്യത്തിന്‍റെ യശസ്സിനെ ബാധിച്ചതിനാൽ ചാൻസലർ പദവിയിൽ തുടരാനാകില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. രാജ്യത്തിന്‍റെ അന്തസ്സിനെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെപ്പറ്റി മാത്രമാണ് തന്‍റെ ഉത്കണ്ഠയെന്നും രാഷ്ട്രപതിയുടെ ഡി.ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെ ഗവർണർ പറഞ്ഞു.
സർവകലാശാലകളിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ ഇടപെടൽ അസഹനീയമാണെന്നും ഗവർണർ പറഞ്ഞു. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പ് ലഭിക്കണം. ഉറപ്പ് ലഭിച്ചാല്‍ ചാൻസലർ പദവിയുടെ കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവർണർ പദവി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം കാര്യമാക്കുന്നില്ല. പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.