ശബരിമല തീര്‍ത്ഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കൽ: റവന്യു ഇൻറലിജന്‍സ് സ്‌ക്വാഡ് രൂപീകരിച്ചു
text_fieldsകോട്ടയം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാനും എരുമേലിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും റവന്യു ഇൻറലിജന്‍സ് സ്ക്വാഡ് രൂപീകരിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. റവന്യു, പൊതുവിതരണം, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്.
ഈ ഉദ്യോഗസ്ഥര്‍ തീര്‍ത്ഥാടകര്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ ജാഗ്രത പുലര്‍ത്തുകയും ഹോട്ടലുകളിലും െറസ്‌റ്റോറൻറുകളിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും പാര്‍ക്കിംഗ്, ശൗചാലയങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ എരുമേലിയിലെ റവന്യു കണ്‍ട്രോള്‍ റൂമിലേക്കും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
തീര്‍ത്ഥാടന കാലത്ത് അപകടങ്ങള്‍ ഉണ്ടാകുന്നപക്ഷം തുടര്‍നടപടി സ്വീകരിക്കാൻ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.