Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈറ്റ് വിക്ടേഴ്‌സില്‍...

കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ എന്‍ട്രന്‍സ് പരിശീലനം

text_fields
bookmark_border
Kite Victors
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ല്‍-​എ​ന്‍ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​രീ​ക്ഷ പ​രി​ശീ​ല​ന​മൊ​രു​ക്കി കൈ​റ്റ് വി​ക്‌​ടേ​ഴ്‌​സ്. വി​ഡി​യോ ക്ലാ​സു​ക​ളും ഇ​ന്റ​റാ​ക്ടീ​വ് പോ​ര്‍ട്ട​ലും ഉ​ള്‍പ്പെ​ടു​ന്ന 'ക്രാ​ക് ദ ​എ​ന്‍ട്ര​ന്‍സ് ' പ​രി​പാ​ടി ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യും. പ​രി​ശീ​ല​ന​ത്തി​ന്​ entrance.kite.kerala.gov.in എ​ന്ന ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മും ഉ​ണ്ടാ​വും.

രാ​ത്രി ഏ​ഴു മു​ത​ല്‍ 11 വ​രെ യ​ഥാ​ക്ര​മം ക​ണ​ക്ക്, ഭൗ​തി​ക​ശാ​സ്ത്രം, ര​സ​ത​ന്ത്രം, ജീ​വ​ശാ​സ്ത്രം എ​ന്നി​ങ്ങ​നെ​യാ​ണ് ക്ലാ​സു​ക​ളു​ടെ സം​പ്രേ​ഷ​ണം. ഇ​തേ ക്ര​മ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഏ​ഴു മു​ത​ല്‍ 11 വ​രെ​യും ഉ​ച്ച​ക്ക്​ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ​യും പു​നഃ​സം​പ്രേ​ഷ​ണ​വു​മു​ണ്ടാ​കും. ഓ​രോ വി​ഷ​യ​ത്തി​നും ഒ​രു മ​ണി​ക്കൂ​ര്‍ വീ​ത​മു​ള്ള 30 ക്ലാ​സാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ക. ഓ​രോ ക്ലാ​സും ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്ന​ത​നു​സ​രി​ച്ച് മോ​ക്ക് ടെ​സ്റ്റും അ​സൈ​ന്‍മെ​ന്റും ന​ല്‍കും. സ്‌​കോ​ര്‍ നോ​ക്കി കു​ട്ടി​ക​ള്‍ക്ക് മെ​ച്ച​പ്പെ​ടാ​നും അ​വ​സ​ര​മു​ണ്ട്.

കൈ​റ്റ് വി​ക്ടേ​ഴ്‌​സ് ചാ​ന​ലി​ലും യൂ​ട്യൂ​ബി​ലും പ​രി​പാ​ടി ല​ഭി​ക്കും. സ​ര്‍ക്കാ​ര്‍-​എ​യ്​​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഈ ​വ​ര്‍ഷം പ്ല​സ് ടു ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് അ​വ​രു​ടെ സ്‌​കൂ​ള്‍ അ​ഡ്മി​ഷ​ന്‍ ന​മ്പ​റും ജ​ന​ന തീ​യ​തി​യും ന​ല്‍കി പോ​ര്‍ട്ട​ല്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ. ​അ​ന്‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.`

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entranceKite Victors
News Summary - Entrance training from today at Kite Victors
Next Story