നെല്ലിയാമ്പതിയിലെ പ്രവേശന വിലക്ക്: വനം വകുപ്പ് നിർദേശങ്ങൾക്കെതിരെ പൊതുമരാമത്ത് വകുപ്പ്
text_fieldsനെല്ലിയാമ്പതി: വിവരാവകാശ നിയമപ്രകാരം നെല്ലിയാമ്പതി റോഡിൽ സഞ്ചാരത്തിന് നിയന്ത്രണങ്ങളില്ലെന്ന ഡി.എഫ്.ഒയുടെ മറുപടിക്ക് കടകവിരുദ്ധമായി നെല്ലിയാമ്പതി റോഡരികിൽ സ്ഥാപിച്ച സൂചന ബോർഡിലെ നിയന്ത്രണ നിർദേശങ്ങളെച്ചൊല്ലി വനം വകുപ്പും പൊതുമരാമത്തുവകുപ്പും തമ്മിലുള്ള ഭിന്നത വെളിവാകുന്നു. പൊതുമരാമത്ത് വകുപ്പിന് വിട്ടുതന്ന സ്ഥലത്താണ് റോഡ് നിർമാണം എന്ന് രേഖകൾ ഉണ്ടായിരിക്കെ വനംവകുപ്പിന്റെ അധീനതയിലുള്ളതാണ് റോഡ് എന്ന് നെന്മാറ ഡി.എഫ്.ഒ അവകാശപ്പെടുന്നു.
എന്നാൽ നെല്ലിയാമ്പതി സംരക്ഷണ സമിതി കൺവീനർ എ. അബ്ദുൽ റഷീദ് വിവരാവകാശ പ്രകാരം നെന്മാറ പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് സമർപ്പിച്ച അപേക്ഷക്ക് മറുപടിയായി നെന്മാറ മുതൽ നെല്ലിയാമ്പതി വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണെന്നും സാക്ഷ്യപ്പെടുത്തുന്നു. വർഷങ്ങൾക്ക് മുമ്പ് വനംവകുപ്പ് സ്ഥലം റോഡ് വികസനത്തിന് കൈമാറിയതാണെന്നും പറയപ്പെടുന്നു. പകരം സ്ഥലം വനംവകുപ്പിന് ലഭ്യമായിട്ടുമുണ്ട്. വനം വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ മറുപടി വസ്തുതാവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാന വിവരാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ് അപേക്ഷകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.